നിയമം ലംഘിച്ച് അങ്ങനെ അങ്ങോട്ട് പോകാമെന്ന് കരുതിയോ, 10 പോയിന്റുകൾ ഞങ്ങൾ അങ്ങൊട് എടുക്കുവാ; പ്രീമിയർ ലീഗ് വമ്പന്മാർക്ക് കിട്ടിയത് വമ്പൻ പണി; സംഭവം ഇങ്ങനെ

ലീഗിന്റെ ലാഭവും സുസ്ഥിരതയും സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് പ്രീമിയർ ലീഗ് ക്ലബ് എവർട്ടണിന് 10 പോയിന്റ് പെനാൽറ്റി വിധിച്ച വാർത്തയാണ് പ്രീമിയർ ലീഗ് ആരാധകർക്ക് ഷോക്കായത്. ഈ വിധി ഉടൻ പ്രാബല്യത്തിൽ വരും. മെഴ്‌സിസൈഡ് ക്ലബ്ബിന് ഇത് ബാധകമാണ്. അതായത് അവർ നാല് പോയിന്റുമായി തരംതാഴ്ത്തൽ മേഖലയിലേക്ക് വീഴും. തീരുമാനത്തിനെതിരെ ക്ലബ് ഉടൻ അപ്പീൽ നൽകിയേക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.

ടോഫിസ് ഇതുവരെ 12 കളികളിൽ നിന്ന് 14 പോയിന്റുകൾ നേടിയിട്ടുണ്ട്, നാല് വിജയവും രണ്ട് സമനിലയും ആറ് തോൽവിയും. റൂളിംഗിന് മുമ്പ് പട്ടികയിൽ 14-ാം സ്ഥാനത്തായിരുന്ന അവർ ഇപ്പോൾ 10 പോയിന്റുമായി ഡോക്ക് ചെയ്ത് പ്രീമിയർ ലീഗിൽ 19-ാം സ്ഥാനത്തേക്ക് താഴും. അങ്ങനെ സംഭവിച്ചാൽ ഒരു തിരിച്ചുവരവ് ക്ലബിന് അസാധ്യമായിരിക്കും.

കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിൽ ആണെങ്കിലും കാമ്പെയ്‌നിന്റെ മൂന്നിൽ രണ്ട് ഭാഗവും അവശേഷിക്കുന്നതിനാൽ ഈ സീസണിൽ തരംതാഴ്ത്തൽ ഒഴിവാക്കാൻ വിദഗ്ധരും ആരാധകരും സീൻ ഡിഷെയുടെ എവർട്ടൻ ടീമിനെ പിന്തുണച്ചു. എന്നിരുന്നാലും, ഓരോ ഗെയിമിനും അധിക വെയ്റ്റേജ് ഉണ്ടായിരിക്കും.

നവംബർ 26 ന് നടക്കുന്ന അവരുടെ അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ ടീം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആതിഥേയത്വം വഹിക്കും.