അങ്ങനെ സംഭവിച്ചാൽ സിറ്റി കിരീടം മാത്രമല്ല ചാമ്പ്യൻസ് ലീഗ് യോഗ്യത തന്നെ മറക്കേണ്ടതായി വരും, കിട്ടാൻ ഇരിക്കുന്നത് വലിയ പണി; സംഭവം ഇങ്ങനെ

ഒമ്പത് സീസണുകൾക്കിടയിൽ 100 ​​തവണയിലധികം സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പ്രീമിയർ ലീഗ് കുറ്റം ചുമത്തി. നിലവിലെ ചാമ്പ്യൻമാർക്കെതിരെയുള്ള ആരോപണങ്ങളിൽ അമിതവരുമാനം, മാനേജർ, കളിക്കാരുടെ പ്രതിഫലം, യുവേഫ നിയന്ത്രണങ്ങൾ, എന്നിവ എല്ലാം ആയി ബന്ധിപ്പിച്ച് ഉള്ള ക്രെമക്കേടുകൾ കാണുന്നു.

2009 സെപ്റ്റംബർ മുതൽ 2017-18 സീസൺ വരെ ആരോപണവിധേയമായ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്നും ഇപ്പോൾ ഒരു സ്വതന്ത്ര കമ്മീഷനിലേക്ക് റഫർ ചെയ്യുമെന്നും ലീഗിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. സൂചിപ്പിച്ച തീയതികൾക്കിടയിൽ, മാൻ സിറ്റി മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു എഫ്എ കപ്പും മൂന്ന് കാരബാവോ കപ്പും നേടി.

പ്രീമിയർ ലീഗ് ഒരു പ്രസ്താവനയിൽ പറഞ്ഞു: ‘പ്രീമിയർ ലീഗ് റൂൾ ഡബ്ല്യു.82.1 അനുസരിച്ച്, മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ് പ്രീമിയർ ലീഗ് നിയമങ്ങളുടെ നിരവധി ലംഘനങ്ങൾ നടത്തിയിട്ടുണ്ട്. ആയതിനാൽ ഇത് കമ്മീഷനിലേക്ക് റഫർ ചെയ്തതായി പ്രീമിയർ ലീഗ് സ്ഥിരീകരിക്കുന്നു.’

സിറ്റിക്ക് അമിതമായി സ്‌പോൺസർഷിപ്പ് വരുമാനം ഉണ്ടെന്ന് അത് ആരോപിച്ചു: സ്പോണ്സര്ഷിപ്പില് ഉൾപ്പടെ വലിയ ക്രമക്കേടുകളാണ് ഉണ്ടായിരിക്കുന്നത്. ; അബുദാബി ക്ലബുമായുള്ള രഹസ്യ സമ്പർക്കത്തിലൂടെ മുൻ മാനേജർ റോബർട്ടോ മാൻസിനിയുടെ വേതനം ഫലപ്രദമായി ഇരട്ടിയാക്കി, യുവ താരങ്ങളോടുള്ള സമീപനത്തിൽ നിയമങ്ങൾ ലംഘിച്ചു.

എന്തായാലും കുറ്റം തെളിഞ്ഞാൽ മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ പണി ആയിരിക്കും കിട്ടുക. പോയിന്റുകൾ വെട്ടിക്കുറക്കുക വഴി സിറ്റിയുടെ കിരീടസ്വപ്നങ്ങൾ മാത്രമല്ല ചാമ്പ്യൻസ് ലീഗ് സ്വപ്നം പോലും തകർന്ന് വീനകം. നേരത്തെ ഇറ്റാലിയൻ ക്ലബ് ജുവന്റസിന് സമാനമായ രീതിയിൽ പണി കിട്ടി 15 പോയിന്റുകൾ നഷ്ടമായതാണ്.