എനിക്ക് ഇഷ്ടമുള്ള സമയത്ത് ഞാൻ സബ്സ്റ്റിട്യൂഷൻ നടത്തും ചിലപ്പോൾ ഒരെണ്ണം പോലും നടത്തിയില്ല എന്ന് വരും, ഞാൻ ഒരു നല്ല മാനേജരാണ്; വിവാദങ്ങളിൽ പ്രതികരണവുമായി പെപ് ഗാർഡിയോള

യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലയിൽ പിരിയേണ്ടതായി വന്നിരുന്നു. കരുത്തരായ ആര്‍ ബി ലെയ്പ്‌സിഷാണ് സിറ്റിയെ സമനിലയില്‍ തളച്ചത്. ലെയ്പ്‌സിഷിനെതിരെ 26ആം മിനിറ്റില്‍ റിയാദ് മെഹറസിലൂടെ സിറ്റിയാണ് മുന്നിലെത്തിയത്. എന്നാൽ 70-ാം മിനിറ്റില്‍ ജോസ്‌കോ ഗാര്‍ഡിയോള്‍ ലെയ്പ്‌സിഷിന് സമനില സമ്മാനിക്കുക ആയിരുന്നു.

മത്സരത്തിന്റെ കാര്യമെടുത്താൽ സിറ്റി സബ്സ്റ്റിട്യൂഷൻ ഒന്നും നടത്തിയിരുന്നില്ല. ഈ നീക്കത്തിനെതിരെ പെപ് ഗാർഡിയോള വലിയ രീതിയിൽ വിമർശനം കേൾക്കുന്നുണ്ട്. കളിയിൽ ആധിപത്യം പുലർത്തിയിട്ടും ബെർണാഡോ സിൽവ ഉൾപ്പടെ ഉള്ള താരങ്ങളുടെ മോശം ഫോമാണ് ടീമിന് പണിയായത്. എന്തിരുന്നാലും പകരക്കാരെ ഇറക്കാതെ തന്ത്രമൊരുക്കിയ തന്റെ നീക്കത്തെ പരിശീലകൻ പ്രതിരോധിച്ചു.

കെവിൻ ഡി ബ്രൂയ്‌നും അയ്‌മെറിക് ലാപോർട്ടും കളിക്കുന്നില്ലാത്ത സാഹചര്യത്തിൽ , ഏക റിയലിസ്റ്റിക് ഓപ്ഷനുകൾ ഫിൽ ഫോഡനും ജൂലിയൻ അൽവാരസും ആയിരുന്നു, എന്നാൽ ഗാർഡിയോള ആരംഭിച്ച 11 കളിക്കാർക്കൊപ്പം മുഴുവൻ കളിയും കളിക്കാൻ തീരുമാനിച്ചു.

മത്സരശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെ- എനിക്ക് അഞ്ച് സബ്സ്റ്റിറ്റ്യൂഷനുകൾ നടത്താൻ അവസരമുണ്ട്, ഞാനാണ് മാനേജർ, ഈ കാര്യത്തിൽ ഞാൻ തന്നെ തീരുമാനം എടുക്കും, ”അദ്ദേഹം പരിഹാസ സ്വരത്തിൽ പറഞ്ഞു. “എനിക്ക് തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ട്, ഞാൻ ഒരു നല്ല മാനേജരാണ്. ചിലപ്പോൾ ഞാൻ പകരക്കാരെ ആരെയും ഉപയോഗിച്ചില്ല എന്നുവരും.”