അതിന് ഉത്തരം പറയാൻ ഞാനാണ് മിടുക്കൻ, റൊണാൾഡോയാണോ മെസിയാണോ മികച്ചത് എന്ന ചോദ്യത്തിന് ഉത്തരവുമായി റൊണാൾഡോ നസാരിയോ

മുൻ ഫിഫ ലോകകപ്പ് ജേതാവ് റൊണാൾഡോ നസാരിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും നോക്കിയാൽ ആരാണ് മികച്ച താരമെന്ന് പറഞ്ഞിരിക്കുകയാണ്. ഏറെ നാളുകളായി ഫുട്‍ബോൾ ലോകത്ത് ഉള്ള പ്രധാന ചോദ്യവും തർക്കവുമാണ് ആണ് റൊണാൾഡോയാണോ മെസിയാണോ മികച്ച താരം എന്നുള്ള.

മെസ്സിയും റൊണാൾഡോയും മനോഹരമായ കളി ഭംഗിയാക്കാൻ കഴിഞ്ഞ രണ്ട് മികച്ച കളിക്കാരായി പരക്കെ കണക്കാക്കപ്പെടുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ഇരുവരും ഈ രംഗത്ത് ഉയർന്നുവന്നു, ക്ലബ്ബിനും രാജ്യത്തിനുമായി 800-ലധികം ഗോളുകൾ നേടിയ ഇരുവരും 30- വയസ് പിന്നിട്ടെങ്കിലും ഇപ്പോഴും തിളങ്ങി നില്കുന്നു.

യൂറോപ്യൻ ഫുട്‌ബോളിൽ നിന്ന് അടുത്തിടെ മാറിയ ഇതിഹാസ താരങ്ങൾ ഇപ്പോൾ താങ്കൾ പ്രതിനിധീകരിക്കുന്ന ഗെയിമിൽ ഏറ്റവും മികച്ചവരായി തുടരുന്നു എന്നത് അവരുടെ കഠിനാധ്വാനത്തെ കാണിക്കുന്നു. അതേസമയം, 2002 ഫിഫ ലോകകപ്പ് ജേതാവ് റൊണാൾഡോ നസാരിയോ കളിക്കുന്ന കാലത്ത് ലോകോത്തര സ്‌ട്രൈക്കറായിരുന്നു. അതിനാൽ തന്നെ അദ്ദേഹം പറയുന്ന വാക്കുകൾക്ക് വലിയ രീതിയിൽ പ്രസക്തിയുണ്ട്,

മെയിൽ സ്‌പോർട്ടുമായുള്ള ക്വിക്ക്‌ഫയർ ചോദ്യ വിഭാഗത്തിൽ, 2022 മെസിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചത് എന്ന ചോദ്യത്തിന് പറഞ്ഞ ഉത്തരം മെസി എന്നായിരുന്നു. സെഗ്‌മെൻ്റിലെ മറ്റ് ചോദ്യങ്ങളിൽ, കൈലിയൻ എംബാപ്പെയെ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണെന്ന് നസാരിയോ വിശേഷിപ്പിക്കുകയും 2024-ൽ ജർമ്മനിയിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്പെയിൻ വിജയിക്കുമെന്ന് പറയുകയും ചെയ്തു.

അതേസമയം, കളിയിലെ ഏറ്റവും മികച്ച ഡിഫൻഡറായി പൗലോ മാൽഡിനിയെയും തിരഞ്ഞെടുത്തു.