അവൻ ചിലപ്പോൾ പുലി ആയിരിക്കാം, എന്നാൽ എന്റെ മുന്നിൽ ഒന്നുമല്ല; ലിവർപൂൾ താരത്തെ കുറിച്ച് ഡാനി കാർവാജൽ

കഴിഞ്ഞ മാസം 2022 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിന്റെ ലൂയിസ് ഡയസും റയൽ മാഡ്രിഡ് ഫുൾ ബാക്ക് ഡാനി കാർവാജലും തമ്മിൽ മികച്ച പോരാട്ടമാണ് നടന്നത്. പാരീസിൽ നടന്ന ഫൈനലിൽ റെഡ്സിനെ 1-0ന് തോൽപ്പിച്ച് കാർലോ ആൻസലോട്ടിയുടെ സംഘം 14-ാം ചാമ്പ്യൻസ് ലീഗ് കിരീടം ഉറപ്പിച്ചു.

ലോസ് ബ്ലാങ്കോസിന്റെ വലതുവശത്ത് ലൂയിസ് ഡയസ് പോസ്റ്റ് ചെയ്ത ഭീഷണി നിർവീര്യമാക്കാൻ തനിക്ക് കഴിഞ്ഞുവെന്ന് കാർവാജൽ പറഞ്ഞു. റയൽ മാഡ്രിഡിന്റെ മുഴുവൻ പ്രതിരോധത്തെയും പ്രത്യേകിച്ച് ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസിനെയും അഭിനന്ദിച്ചു.

ഈ സീസണിന്റെ അവസാന ഘട്ടത്തിൽ ഞാൻ മികച്ച ഫോമിലായിരുന്നു. ഏറ്റവും മികച്ച പോരാട്ടങ്ങളിൽ ഒന്ന് തന്നെ ആയിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ. ലൂയിസ് ഡയസ് മികച്ച താരമാണെന്ന് എനിക്ക് അറിയാം. അതതിനാൽ തന്നെ മികച്ച മുന്നൊരുക്കത്തോടെ അവനെ നേരിടാൻ എനിക്ക് പറ്റി. അവന്റെ മേൽ എനിക്ക് വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നു എന്നാണ് പറയാനുള്ളത്.”

” പ്രതിരോധത്തിൽ മത്സരത്തിന്റെ ഭൂരിഭാഗം നിമിഷവും ഞങ്ങൾ മികച്ചുനിന്നു. പിന്നെ എത്ര അഭിനന്ദിച്ചാലും മതിയാകാത്ത താരമാണ് കോർട്ടോയിസ്.”

മത്സരത്തിൽ ഇരുടീമുകളും തമ്മിലുള്ള വ്യത്യാസവും കോർട്ടോയിസ് തന്നെ ആയിരുന്നു.