രോഹിതിന്റെ സെഞ്ച്വറി നേട്ടം കാണുമ്പോൾ സന്തോഷമുണ്ട്, പക്ഷെ നേടിയ ശേഷം കാണിച്ച പ്രവൃത്തിയിൽ നിരാശയുണ്ട്; വെളിപ്പെടുത്തി അശ്വിൻ

ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയുടെ സംപ്രേഷണം ചെയ്ത രീതിക്ക് എതിരെ വലിയ വിമർശനവുമായി രോഹിത് ശർമ്മ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ ഫോർമാറ്റിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് രോഹിത് സെഞ്ചുറി സെഞ്ചുറി നേടുന്നത് എന്ന കണക്കാണ് ബ്രോഡ്‌കാസ്റ്റർ രോഹിത് സെഞ്ചുറി നേടിയ അവസാന ഏകദിന മത്സരത്തിന് പിന്നാലെ എടുത്ത് കാണിച്ചത്.

ആ കാലയളവിൽ വിരലിലെണ്ണാവുന്ന ഏകദിന മത്സരങ്ങൾ മാത്രം കളിച്ചതിനാൽ ശരിയായ ചിത്രം വരയ്ക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ, രവിചന്ദ്രൻ അശ്വിൻ രോഹിതിന് പിന്തുണയുമായിട്ട് രംഗത്ത് എത്തിയിരിക്കുകയാൻ ഇപ്പോൾ.

“സാധാരണക്കാരോട് വസ്തുതകൾ വെളിപ്പെടുത്തുമ്പോൾ അവർ ഉത്തരവാദികളായിരിക്കണമെന്ന് പറഞ്ഞുകൊണ്ട് രോഹിത് ശർമ്മ ബ്രോഡ്കാസ്റ്റേഴ്സിനെക്കുറിച്ച് മനോഹരമായ ഒരു വിഷയം ഉന്നയിച്ചു. ഇത് മനസിലാക്കിയിട്ട് സംസാരിക്കണം” ആർ അശ്വിൻ പറഞ്ഞു.

” ഇത്തരം കണക്കുകൾ കേട്ടാൽ ക്രിക്കറ്റുമായി വളരെ അടുത്ത് ബന്ധമുള്ളവർക്ക് സത്യം മനസിലാകും. നിങ്ങൾ ഒരു സാധാരണക്കാരന്റെ വീക്ഷണകോണിലേക്ക് നോക്കുക, നിങ്ങൾ അത്തരം വിവരങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിച്ചാൽ, അവർ ‘അതെ, അവൻ റൺസ് സ്കോർ ചെയ്തിട്ടില്ല. പുറത്താക്കുക. എന്ന് പലരും പറഞ്ഞു.” അദ്ദേഹം അഭിപ്രായപ്പെട്ടു.

Read more

രോഹിത് ബ്രോഡ്കാസ്റ്ററുമായി പ്രശ്നം ഉന്നയിച്ചത് ശരിയാണെന്ന് അശ്വിൻ പറഞ്ഞു, അവർ അത്തരം ‘വസ്തുതകൾ’ കൂടുതൽ ഉത്തരവാദിത്തത്തോടെ ഉയർത്തിക്കാട്ടണമെന്ന് നിർദ്ദേശിച്ചു. 50 ഓവർ ഫോർമാറ്റിൽ, പ്രത്യേകിച്ച് 2019 ലോകകപ്പിൽ 5 സെഞ്ചുറികൾ നേടിയ രോഹിത് എത്ര ശക്തനായിരുന്നുവെന്നും വെറ്ററൻ ഓഫ് സ്പിന്നർ ചൂണ്ടിക്കാട്ടി.