മത്സരത്തിനിടയിൽ റഫറിയുടെ ​ഗുണ്ടായിസം; കളിക്കാരനെ ചവിട്ടിയതിന് ആറ്മാസം വിലക്ക്

മ​ൽസ​ര​ത്തി​നി​ടെ ക​ളി​ക്കാ​ര​നെ ച​വിട്ടി​യ ഫ്ര​ഞ്ച് റ​ഫ​റി ടോ​ണി ഷാ​പ്രോ​ണി​ന് ആ​റു മാ​സം വിലക്ക്. ഫ്ര​ഞ്ച് ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ അ​ച്ച​ട​ക്ക സ​മി​തി​യാ​ണ് ഷാ​പ്രോ​ണി​നെ വി​ല​ക്കി​യ​ത്. സ​മി​തി​ക്കു​മു​മ്പാ​കെ ഷാ​പ്രോ​ൺ വി​ചാ​ര​ണ​യ്ക്കു ഹാ​ജ​രാ​യി​രു​ന്നു. നേ​ര​ത്തെ ഷാ​പ്രോ​ണി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

വീണുകിടന്നുകൊണ്ട് കാര്‍ലോസിനെ കാല്‍വച്ച് വീഴ്ത്താന്‍ ഷാപ്രോണ്‍ ശ്രമിച്ചു. പിന്നീട് വിസില്‍ മുഴക്കി കളി നിര്‍ത്തിയ ഷാപ്രോണ്‍ തന്നെ വീഴ്ത്തിയ കാര്‍ലോസിന് രണ്ടാം മഞ്ഞക്കാര്‍ഡും പുറത്തേക്കുള്ള വഴിയും കാണിച്ചുകൊടുത്തു. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് ഷാപ്രോണിനെ വിലക്കിയത്. സമിതിക്കുമുമ്പാകെ ഷാപ്രോണ്‍ വിചാരണയ്ക്കു ഹാജരായിരുന്നു. നേരത്തെ ഷാപ്രോണിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നാന്റസ് കളിക്കാര്‍ മൈതാനത്ത് പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചുനിന്നു.

സംഭവം ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ ഷാപ്രോണിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അദ്ദേഹത്തെ വിളിച്ച് വരുത്തി വിശദീകരണം ആരാഞ്ഞതിന് പിന്നാലെയാണ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.