റൊണാൾഡോ ഒരു ചെറിയ ലീഗിൽ നേട്ടമുണ്ടാക്കിയപ്പോൾ അയാൾക്ക് ബാലൺ ഡി'ഓർ നൽകണമെന്ന് പറഞ്ഞ ആരാധകർ മെസിക്ക് എന്ത് നൽകണമെന്ന് പറയും, സൂപ്പർ ബാലൺ ഡി'ഓർ ലോഡിംഗ് ടാഗുമായി മെസിയുടെ ആരാധകർ

ലെ ക്ലാസിക്കിൽ ഒളിമ്പിക് ഡി മാഴ്‌സെയ്‌ക്കെതിരെ പാരീസ് സെന്റ് ജെർമെയ്‌ൻ (പിഎസ്ജി) സൂപ്പർ താരം ലയണൽ മെസ്സി തന്റെ 700-ാം ക്ലബ് ഗോൾ നേടിയതോടെ ട്വിറ്ററിലെ ആരാധകർ ആവേശത്തിലായി. കൈലിയൻ എംബാപ്പെയാണ് ഇന്നലെ നടന്ന മത്സരത്തിൽ ടീമിനായിആദ്യ ഗോളടിച്ചത്. 25-ാം മിനിറ്റിൽ മെസിയാണ് അസിസ്റ്റ് നൽകിയത്. നാല് മിനിറ്റിന് ശേഷം എംബാപ്പെ തിരികെ മെസിക്ക് നൽകിയ അസ്സിസ്റ്റിൽ നിന്നായിരുന്നു താരത്തിന്റെ ക്ലബ് കരിയറിലെ 700 ആം ഗോൾ പിറന്നത്.

മെസ്സി-എംബാപ്പെ കൂട്ടുകെട്ടിൽ പിറന്ന ഗോളുകളുടെ ബലത്തിൽ തന്നെയായിരുന്നു മൂന്നാം ഗോളും പിറന്നത്, . പി.എസ്.ജി കരിയറിലേ എംബാപ്പെയുടെ 200 ആം ഗോളും ഇതായിരുന്നു. ലയണൽ മെസ്സിയുടെ ഗോളിന് പിന്നാലെ ആരാധകർ ആരാധകർ ആവേശത്തിലായി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരന് നൽകുന്ന സൂപ്പർ ബാലൺ ഡി ഓറിന് മെസ്സി അർഹനാണെന്ന് ഒരു ആരാധകൻ അവകാശപ്പെട്ടു. അദ്ദേഹം ഇങ്ങനെ എഴുതി:

“സൂപ്പർ ബാലൺ ഡി’ഓർ ലോഡിംഗ്.”

Read more

ക്ലബ് തലത്തിൽ 700 ഗോളുകൾ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമായി മെസ്സി. ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഇതിന് മുമ്പ് ആ നേട്ടം കൈവരിച്ചത്.