ഈ പ്രായത്തിലും ലോക ഫുട്‍ബോളിലെ രാജാവായി റൊണാൾഡോ, യുവ സൂപ്പർ താരങ്ങളെ പിന്നിലാക്കി സ്വന്തമാക്കിയത് വമ്പൻ നേട്ടം; ചിത്രത്തിൽ പോലും ഇല്ലാതെ മെസി

ക്രിസ്റ്റ്യാനോ റൊണാൾഡോ, “നിങ്ങൾക്ക് സാധിക്കാത്തത് ആയിട്ട് ലോക ഫുട്‍ബോളിൽ എന്തെങ്കിലും ഉണ്ടോ”. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ അഖ്ദൂദിനെ നാസർ പരാജയപ്പെടുത്തിയത്തിന് ശേഷം ഉണർന്ന ഏറ്റവും വലിയ ചോദ്യങ്ങളിൽ ഒന്നാണ് ഇത്. മത്സരത്തിൽ അൽ നാസറിനായി റൊണാൾഡോ തകർപ്പൻ 2 ഗോളുകളാണ് നേടിയത്.

മത്സരത്തിന്റെ 13 ആം മിനിറ്റിൽ നെജായി നേടിയ ഗോളിലൂടെ മുന്നിൽ എത്തിയ അൽ നാസറിനായി 77 , 80 മിനിറ്റുകളിലാണ് റൊണാൾഡോ ഗോളുകൾ നേടിയത്. ഇതിൽ 80 ആം മിനിറ്റിൽ നേടിയത് ഒരു അത്ഭുത ഗോൾ ആയിരുന്നു. കിട്ടിയ റി ബൗണ്ട് ചാൻസ് മനോഹരമായി ഒരു ലോങ്ങ് ഡിസ്റ്റൻസ് ചിപ്പ് ഗോളായി റൊണാൾഡോ തിരിച്ച് വിടുക ആയിരുന്നു. ജയത്തോടെ അൽ നാസർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

സീസണിൽ തകർപ്പൻ ഫോമിലാണ് റൊണാൾഡോ കളിക്കുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തന് താരം നിൽക്കുന്നത്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഈ വർഷം ആകെ 48 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 49 ഗോളുകൾ നേടിയിട്ടുള്ള സൂപ്പർ താരം ഹാരി കെയ്നാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. 48 ഗോളുകൾ നേടിയിട്ടുള്ള ഹാലന്റ്,47 ഗോളുകൾ നേടിയിട്ടുള്ള എംബപ്പേ എന്നിവർ തൊട്ടു പിറകിലുണ്ട്.

റൊണാൾഡോ ഈ വര്ഷം ഗോൾ സ്കോറിന് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുക മാത്രമല്ല തന്റെ ടീമിനെ കിരീട വിജയങ്ങളിലേക്ക് നയിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.