ലയണൽ മെസി ബാലൺ ഡി ഓർ അർഹിച്ചിരുന്നോ, അത് കിട്ടേണ്ടത് അയാൾക്കായിരുന്നു; നിർണായക വെളിപ്പെടുത്തലുമായി എംബാപ്പെ

ലയണൽ മെസി ബാലൺ ഡി ഓർ നേടിയതിനെ കുറിച്ചും ഈ വര്ഷം അദ്ദേഹം അവാർഡ് അരിച്ചിരുന്നോ എന്ന വിഷയത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് എംബാപ്പെ. ജിബ്രാൾട്ടറിനെതിരായ ഫ്രാൻസിന്റെ യൂറോപ്യൻ യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള ഒരു പത്രസമ്മേളനത്തിൽ എംബാപ്പെ സംസാരിച്ചു, ലയണൽ മെസ്സി ബാലൺ ഡി ഓർ നേടിയതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. എംബാപ്പെയ്ക്ക് പറയാനുള്ളത് ഇതാണ്:

“അയാൾ അത് അർഹിച്ചിരുന്നു. ഞാൻ പറഞ്ഞത് പോലെ തന്നെ ആയിരുന്നു സംഭവിച്ചതും . എനിക്ക് ഒരു പ്രശ്നവുമില്ല, മെസ്സി ലോകകപ്പ് നേടിയപ്പോൾ തന്നെ ഈ അവാർഡും അയാൾ നേടി. അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. അത്ര മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്.”

“ഹാലൻഡിനും എനിക്കും മികച്ച സീസണായിരുന്നു. എന്നാൽ ലോകകപ്പ് നേടിയതോടെ മെസി പട്ടികയിൽ എല്ലാവരെയുംകാൾ മുന്നിൽ എത്തി. ഡിസംബർ 18-ന് രാത്രി തന്നെ അവാർഡ് മെസി നേടി. അയാൾക്ക് അഭിനന്ദനം മാത്രം.” എംബാപ്പെ പറഞ്ഞു. ഈ വര്ഷം മെസി അവാർഡ് അർഹിച്ചില്ല എന്നും അത് അർഹിച്ചത് ഹാലാൻഡ് ആയിരുന്നു എന്നും ആരാധകരിൽ ഒരു വിഭാഗം പറഞ്ഞിരുന്നു.

അവാർഡ് നേടിയ ശേഷം പല കോണുകളിൽ നിന്നും അഭിനന്ദനം കിട്ടിയെങ്കിലും റൊണാൾഡോ നടത്തിയ കളിയാക്കൽ കമന്റ് വാർത്തകളിൽ വലിയ രീതിയിൽ ചർച്ചയായി.