ഫിഫ ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തിൽ ഗ്രൗണ്ടില്‍ നിറഞ്ഞുകളിച്ച് കുറസാവോയെ ഗോളില്‍ മുക്കി ജര്‍മനി. കുറസാവോയെ ഒന്നിനെതിരെ ഏഴുഗോളിനാണ് ജര്‍മനി തോല്‍പ്പിച്ചത്.
കായ് ഹാവെര്‍ട്‌സ്, ഫെലിക്‌സ് മെച്ച, നികോ ഷട്ടര്‍ബാക്, ജമാല്‍ മുസിയാല, നഥാനിയല്‍ ബ്രൗണ്‍, ഡെനിസ് ഉണ്ടാവ് എന്നിവരാണ് ഗോളടിച്ചത്. ഹാവര്‍ട്‌സ് രണ്ടുതവണ ലക്ഷ്യംകണ്ടു. കുറസാവോയ്ക്ക് വേണ്ടി ലിവാനോ കൊമനന്‍സിയ ആശ്വാസ ഗോളടിച്ചു.
Read more
ഒരുഘട്ടത്തില്‍ സമനിലയായതിന് പിന്നാലെയാണ് ജര്‍മനി ഗ്രൗണ്ടില്‍ ഗോള്‍മഴ വര്‍ഷിപ്പിച്ചത്. ഐവറികോസ്റ്റ്, എക്വഡോര്‍ എന്നിവര്‍ക്കെതിരെയാണ് ഇനി ജര്‍മനിയുടെയും കുറസാവോയുടെയും മത്സരങ്ങള്‍.







