ഈ വർഷത്തെ വയ്യാ അവാർഡ് നെയ്മറിന് കൊടുക്കണം എന്ന് വിമർശനം, അൽ ഹിലാലിൽ അവതരിക്കപ്പെട്ടതിന് പിന്നാലെ താരത്തിന് പരിക്ക്; ആഘോഷങ്ങൾക്ക് ഇടയിലും ട്രോൾ

തന്റെ പുതിയ ക്ലബ്ബായ അൽ ഹിലാലിന്റെ മുന്നിൽ നെയ്മർ ഇന്നലെയാണ് അവതരിക്കപ്പട്ടത്. എന്നാൽ പരിക്ക് പറ്റിയതിനാൽ താരം ഇപ്പോൾ കളിക്കാൻ യോഗ്യനല്ല എന്നതാണ് ആഘോഷങ്ങൾക്കിടയിലും ക്ലബ്ബിനെയും ആരാധകരെയും വിഷമിപ്പിക്കുന്ന കാര്യം. ബ്രസീലിയൻ താരത്തിന് “പരിക്കേറ്റിട്ടുണ്ട്” എന്നും വരാനിരിക്കുന്ന മത്സരങ്ങൾ മുൻനിർത്തി എന്തിനാണ് അവനെ ബ്രസീലിയൻ ദേശിയ ടീം തിരിച്ച് വിളിച്ചത് എന്നും മനസിലാകുന്നില്ല എന്നും അൽ ഹിലാൽ പരിശീലകൻ ഇന്നലെ പറഞ്ഞു.

അൽ ഹിലാലിന്റെ പുതിയ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നെയ്മറിന് പരിക്കേറ്റു. സൗദി പ്രോ ലീഗിലെ തന്റെ ടീമായ അൽ ഹിലാലാലിന്റെ ഇന്നലത്തെ (1-1) സമനിലയ്ക്ക് ശേഷം ദി ഗ്ലോബീയുടെ റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹത്തിന്റെ പരിശീലകൻ ജോർജ്ജ് ജീസസ് ഈ ശനിയാഴ്ച വൈകുന്നേരം ഒരു പത്രസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെയാണ് :

“നെയ്മറിന് എന്തും ചെയ്യാൻ കഴിയും, അവൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്, എനിക്ക് ആ കാര്യത്തിൽ ഉറപ്പുണ്ട്. അവൻ ഫിറ്റ് ആയിരിക്കുമ്പോൾ അവൻ കളിക്കളത്തിൽ അത്ഭുതങ്ങൾ ചെയ്യും. ചെറിയ പരിക്കോടെയാണ് അദ്ദേഹം എത്തിയത്, ഇതുവരെ അവന് പരിശീലിക്കാൻ കഴിഞ്ഞിട്ടില്ല. അയാൾക്ക് എപ്പോൾ കളിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല,” മുൻ പിഎസ്ജി പ്ലേമേക്കറെ അൽ ഹിലാൽ പൊതുജനങ്ങൾക്ക് അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം പരിശീലകൻ പറഞ്ഞു. നെയ്മർ മത്സരം വീക്ഷിക്കാൻ മുഴുവൻ സമയവും ഉണ്ടായിരുന്നു.

“എന്തുകൊണ്ടാണ് ബ്രസീലിയൻ ടീം അവനെ തിരഞ്ഞെടുത്തത് എന്ന് എനിക്കറിയില്ല, അയാൾക്ക് പരിക്കേറ്റു, ജോർജ്ജ് ജീസസ് പറയുന്നു. ഒരുപക്ഷേ അവർ അവനെ ബ്രസീലിലേക്ക് പോകാൻ നിർബന്ധിച്ചേക്കാം. പരിക്കേറ്റതിനാൽ അവിടെ അവൻ മത്സരങ്ങൾ കളിക്കില്ല . അദ്ദേഹത്തിന് ഇതിനകം പരിശീലിക്കാൻ കഴിയില്ല. അവൻ ബ്രസീലിലേക്ക് പോകാനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ല. അവൻ പരിശീലിക്കുന്നില്ല, പിന്നെ അവൻ എങ്ങനെ കളിക്കും? കളിക്കാൻ തുടങ്ങുന്നതിന് അയാൾക്ക് പൂർണമായി വീണ്ടെടുക്കേണ്ടതുണ്ട്. മെഡിക്കൽ വിദഗ്ദ്ധന്മാർ അദ്ദേഹം ഫിറ്റ് അല്ല എന്നത് പറഞ്ഞ് കഴിഞ്ഞു.” അൽ ഹിലാൽ പരിശീലകൻ പറഞ്ഞു.

കളിക്കളത്തിൽ നിരന്തരം പരിക്ക് പറ്റുന്ന നെയ്മറിന് കാര്യമായ ഒന്നും ചെയ്യാൻ പറ്റില്ലെന്നും എത്രയും വേഗം വിരമിക്കണം എന്നും താരത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വരുകയാണ്. പരിക്ക് പലപ്പോഴും ചതിച്ചിലായിരുന്നു എങ്കിൽ കരിയർ വേറെ രീതിയിൽ എത്തേണ്ട താരം ആയിരുന്നു നെയ്മർ എന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നും ആരാധകർ പറയുന്നു.

2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഇടക്കാല പരിശീലകൻ ഫെർണാണ്ടോ ദിനിസ് വിളിച്ച കളിക്കാരുടെ പട്ടികയിൽ നെയ്മർ ഉൾപ്പെടുന്നു: സെപ്റ്റംബർ 9, 13 തീയതികളിൽ ബ്രസീൽ യഥാക്രമം ബൊളീവിയയെയും പെറുവിനെയും നേരിടും.