'ക്രിസ്റ്റ്യാനോയ്ക്ക് സ്വയം മരിക്കാന്‍ തോന്നുന്നുണ്ടായിരിക്കാം'; വിലയിരുത്തലുമായി മുന്‍ സഹതാരം

സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ സൂപ്പര്‍ താരമായിരുന്ന ലയണല്‍ മെസി ഫ്രഞ്ച് ടീം പിഎസ്ജിയിലേക്ക് അപ്രതീക്ഷിതമായി കൂടുമാറിയിട്ട് അധിക നാളായിട്ടില്ല. പിഎസ്ജിയുടെ കാര്യത്തില്‍, മെസിയുടെ ഏറ്റവും ശക്തനായ പ്രതിയോഗി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മനോഭാവം എന്തായിരിക്കുമെന്ന് മുന്‍ സഹതാരം എയ്ഞ്ചല്‍ ഡി മരിയ പറയുന്നു.

പിഎസ്ജിയില്‍ ചേരാത്തതില്‍ ഉറപ്പായും ക്രിസ്റ്റ്യാനോയ്ക്ക് സ്വയം കൊല്ലാന്‍ തോന്നുന്നുണ്ടായിരിക്കാം. മെസിയും നെയ്മറും എംബാപെയും ഉള്‍പ്പെട്ട ടീം അനുപമ സംഘമാണ്. അതിനൊപ്പം കളിക്കാന്‍ സാധിക്കാത്തതില്‍ റോണോ നിരാശപ്പെടും- സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം കളിച്ച മരിയ പറഞ്ഞു.

Cristiano Ronaldo helped Angel di Maria choose Manchester United | Goal.com

മെസി അതുല്യനായ കളിക്കാരനാണ്. നിങ്ങള്‍ മെസിക്കുനേരെ ഒരു പാറ എറിഞ്ഞാലും അദ്ദേഹം അതിനെ നിയന്ത്രിക്കും. ക്രിസ്റ്റ്യാനോയ്ക്കും നെയ്മറിനും എംബാപെയ്ക്കും റൂണിക്കും വാന്‍ പെഴ്സിക്കും ബെന്‍സേമയ്ക്കും ഇബ്രാഹിമോവിച്ചിനും ബെയ്ലിനുമെല്ലാം ഒപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ മെസി അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്- മരിയ കൂട്ടിച്ചേര്‍ത്തു.

WORLD CUP: Messi magic saves Argentina, Klose rescues Germany | Grand Forks Herald

ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ താരമായ ക്രിസ്റ്റ്യാനോയെ മെസിക്ക മുന്‍പേ പിഎസ്ജി നോട്ടമിട്ടതാണ്. എന്നാല്‍ ബാഴ്സ മെസിയെ കൈവിട്ടത് പിഎസ്ജിക്ക് മുന്നില്‍ പുതിയ വഴി തുറന്നു. എങ്കിലും ക്രിസ്റ്റ്യാനോയ്ക്കായുള്ള പദ്ധതി പിഎസ്ജി ഉപേക്ഷിച്ചിട്ടില്ല. എംബാപെയെ റയലിനു നല്‍കി ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാനുള്ള ആലോചന പിഎസ്ജി തുടരുന്നതായാണ് സൂചന.