ശത്രു പാളയത്തിൽ പോയി മാസ് കാണിക്കാൻ പറ്റുമോ, മെസിക്ക് ബ്രസീലിന്റെ ക്ഷണം; ചില്ലറ റേഞ്ച് പോരാ ഇതിനൊക്കെ

അർജന്റീനയുടെ ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ ലയണൽ മെസ്സിയെ ബ്രസീലിലെ പ്രശസ്തമായ മാരക്കാനയിൽ തന്റെ കാൽപ്പാടുകൾ പതിപ്പിച്ച് ‘തന്റെ ഇതിഹാസ പദവി രേഖപ്പെടുത്താൻ ‘ ക്ഷണിച്ചതായി റിയോ ഡി ജനീറോ സ്റ്റേറ്റ് സ്‌പോർട്‌സ് സൂപ്രണ്ട് അറിയിച്ചു.

മൈതാനത്തും പുറത്തും മെസ്സി തന്റെ പ്രാധാന്യം തെളിയിച്ചു കഴിഞ്ഞു. വർഷങ്ങളായി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന കളിക്കാരനാണ് അദ്ദേഹം, ”അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ (എഎഫ്എ) വഴി അർജന്റീന ക്യാപ്റ്റൻ മെസ്സിക്ക് അയച്ച കത്തിൽ പ്രസിഡന്റ് അഡ്രിയാനോ സാന്റോസ് പറഞ്ഞു.

“മരക്കാനയ്ക്ക് അദ്ദേഹത്തിന് നന്ദി അർപ്പിക്കുന്നതിനേക്കാൾ ഉചിതമായ മറ്റൊന്നില്ല. എല്ലാത്തിനുമുപരി, മെസ്സി ഒരു പ്രതിഭയാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയം 1950ലും 2014ലും രണ്ട് ലോകകപ്പ് ഫൈനലുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്, ബ്രസീലിനെ 1-0ന് തോൽപ്പിച്ച് മെസ്സിയും സംഘവും 2021 കോപ്പ അമേരിക്ക ചാമ്പ്യന്മാരായതും ഇതേ മണ്ണിലാണ് .