സർ അലക്സ് ഫെർഗൂസൺ പറഞ്ഞാൽ എനിക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, ബ്രസീലിയൻ യുവതാരങ്ങളെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമം; ഇതിഹാസ പരിശീലകന്റെ ഉപദേശം സ്വീകരിക്കാൻ ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് സർ അലക്സ് ഫെർഗൂസന്റെ ഉപദേശം സ്വീകരിക്കാൻ ഒരുങ്ങുന്നു. രണ്ട് ബ്രസീലിയൻ കൗമാരക്കാരെ ഓൾഡ് ട്രാഫോഡിലേക്ക് കൊണ്ടുവരാനൾ മുൻ പരിശീലകന്റെ നിർദേശമാണ് ടെൻ ഹാഗ് കേൾക്കാൻ പോകുന്നത് . ഇതിന്റെ ഭാഗമായി ഫ്ലെമെംഗോയിൽ നിന്ന് ലോറനെയും പാൽമെറാസിൽ നിന്ന് ലൂയിസ് ഗിൽഹെർമിനെയും കൊണ്ടുവരാൻ റെഡ് ഡെവിൾസ് ഇപ്പോൾ ശ്രമിക്കുകയാണ്. താരങ്ങൾക്ക് ക്ലബ് ഔദ്യോഗിക ഓഫറുകളൊന്നും നൽകിയിട്ടില്ല, എന്നാൽ തൽക്കാലം രണ്ട് താരങ്ങളെയും യുണൈറ്റഡ് അവർ നിരീക്ഷിക്കുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പരിക്ക് മൂലം ബുദ്ധിമുട്ടുകയാണ്. അതിനാൽ ടീം മാറ്റങ്ങൾ വരുത്താൻ നോക്കുകയാണ്. യുവ പ്രതിഭകളെ കൊണ്ടുവരുന്നത് അവർ ഇഷ്ടപെടുന്നു. കോച്ച് എറിക് ടെൻ ഹാഗ് 2 പുതിയ ബ്രസീലിയൻ കൗമാരക്കാരെ ഓൾഡ് ട്രാഫോഡിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് ടീമിന്റെ പ്രതിസന്ധി മറികടക്കാൻ കൂടിയാണ് . ഫ്ലെമെംഗോയിൽ നിന്നുള്ള ലോറനെയും പാൽമെറാസിൽ നിന്നുള്ള ലൂയിസ് ഗിൽഹെർമിനെയും മാൻ യുണൈറ്റഡ് ടീമിലെത്തിക്കാൻ നോക്കുന്നു. ടെൻ ഹാഗ് ആകട്ടെ അവരുടെ ഇതിഹാസ മാനേജർ സർ അലക്സ് ഫെർഗൂസൺ കാണിച്ചുതന്ന പാത പിന്തുടരുന്നു. പ്രഗത്ഭരായ ദക്ഷിണ അമേരിക്കൻ താരങ്ങൾ പലരെയും സർ അലക്സ് ടീമിൽ എത്തിച്ചിട്ടുണ്ട്.

2012-ൽ, ക്ലബ്ബിന്റെ ഔദ്യോഗിക മാസികയായ ഇൻസൈഡ് യുണൈറ്റഡിൽ അദ്ദേഹം പറഞ്ഞു, “ഞങ്ങളുടെ സ്കൗട്ടിംഗ് വർദ്ധിച്ചു. സൗത്ത് അമേരിക്കൻ താരങ്ങളിലാണ് ഞങ്ങൾക്ക് താത്പര്യം . . തെക്കേ അമേരിക്കക്കാർ ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്നു, അത് അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ”

സർ അലക്‌സിന്റെ കാലത്ത്, പോർട്ടോയുടെ ആൻഡേഴ്‌സണും ഡാസിൽവ ഇരട്ടകളായ ഫാബിയോയും റാഫേലും യൂത്ത് കളിക്കാരായി സൈൻ ചെയ്യപ്പെടുകയും തുടർന്ന് അവരെ ആദ്യ ടീമിലേക്ക് ഉയർത്തുകയും ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധിയുടെ കാലത്ത് മുൻ പരിശീലകന്റെ ഉപദേശം ടീമിനെ സഹായിക്കുമെന്ന് കരുതാം.