സീസണില്‍ തിരിച്ചടികള്‍ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും അമ്പരപ്പിക്കുന്ന പ്രഖ്യാപനവും ഡേവിഡ് ജെയിംസ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് സെമി പ്ലേ ഓഫ് സാധ്യത മങ്ങിയിരിക്കുകയാണ്. എങ്കിലും പ്രതീക്ഷ കൈവിടാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ആരാധകരും ഒരുക്കമല്ല. അതിനുള്ള സൂചനയാണ് കഴിഞ്ഞ ദിവസം പിരശീലകന് ഡേവിഡ് ജെയിംസ് വ്യക്തമാക്കിയത്.
മാര്‍ക്ക് സിഫ്നിയോസിന്റെ പകരക്കാരനായി ഗുഡിയോണ്‍ ബാള്‍ഡ്വിന്‍സണെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് ഇനിയും താരങ്ങളെ സ്വന്തമാക്കുമെന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു. ട്രാന്‍സഫര്‍ വിന്‍ഡോ ഇപ്പോഴും തുറന്നു കിടക്കുകയാണ്. പരിക്കേറ്റ കളിക്കാര്‍ക്കു പകരം ടീമിനെ ശക്തമാക്കാന്‍ എതാനും കളിക്കാരെ കൊണ്ടുവരും. അതിനുള്ള പണികള്‍ നടന്നുവരുകയാണെന്നാണ് ജെയിംസ് പറഞ്ഞത്.
Read more
സൂപ്പര്‍ താരം ബെര്‍ബറ്റോവ്, കെസിറോണ്‍ കിസീറ്റോ എന്നീ താരങ്ങള്‍ക്ക് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിനെ ശക്തമായി ബാധിച്ചിരുന്നു. ഈ പ്രശ്നത്തിനിടയിലാണ് സിഫ്നിയോസും ടീം വിട്ടത്. അതേസമയം, സിഫ്നിയോസിന് പകരക്കാരനായി തൊട്ടടുത്ത ദിവസം തന്നെ പുതിയ താരത്തെ കൊണ്ടുവന്ന മാനേജ്മെന്റ് ഇനിയും കളിക്കാരെ ടീമിലെത്തിക്കുമെന്നാണ് ഡേവിഡ് ജെയിംസ് നല്കുന്ന സൂചന.