ശമ്പളം മാത്രമല്ല നെയ്മറെ സൗദിയിൽ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ, വെറുതെ അല്ല താരം ക്ലബ് വിട്ടത്; ഓഫറുകൾ കേട്ട് ആരാധകർക്ക് ഞെട്ടൽ

സൗദി അറേബ്യൻ ടീമായ അൽ ഹിലാലിൽ നിന്ന് വമ്പൻ കരാർ സ്വീകരിച്ച് ബ്രസീലിയൻ താരം നെയ്മർ ജൂനിയർ പാരീസ് സെന്റ് ജെർമെയ്ൻ (PSG) വിട്ട് അൽ ഹിലാലിനൊപ്പം രണ്ട് വർഷത്തെ കരാറിൽ ഒപ്പിട്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വന്ന് എല്ലാ റിപ്പോർട്ടുകളും ശരിവെച്ചുകൊണ്ട് താരം ഇപ്പോൾ സൗദിയിൽ എത്തിയിട്ടുണ്ട്. വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം താരത്തെ ഈ ആഴ്ച്ച തന്നെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും.

ക്ലബ്ബിൽ 10 ആം നമ്പർ ജേഴ്സിയിൽ ആയിരിക്കും സൂപ്പർ താരം ഇറങ്ങുക. റൊണാൾഡോക്ക് ശേഷം സൗദി ക്ലബ്ബിലേക്ക് സൂപ്പർ താരങ്ങളുടെ വലിയ ഒഴുക്കാണ് കാണുന്നത്. അതിനിടയിൽ ലിസ്റ്റിൽ ഒരിക്കലും പ്രതീക്ഷിക്കാതെ പോയി നെയ്മറുടെ. നേരത്തെ മുൻ ക്ലബായ ബാഴ്സ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചെൽസി തുടങ്ങിയ പേരുകളുമായി താരത്തിന്റെ പേര് കേട്ടിരുന്നു. അതിനെ എല്ലാം കാറ്റിൽ പറത്തിയാണ് വലിയ ഓഫ്ഫർ സ്വീകരിച്ച് താരം ക്ലബ് വിട്ടത്.

1454 കോടി രൂപയ്ക്കാണ് താരം സൗദിയിൽ എത്തിയത്. എന്തായാലും റൊണാൾഡോ സൗദിയിലേക്ക് പോയപ്പോഴും മെസി ഇന്റർ മിയാമി തിരഞ്ഞെടുത്തപ്പോഴും അവരെ ആരും കുറ്റം പറഞ്ഞിരുന്നില്ല. കാരണം അതാത് ക്ലബ്ബുകൾക്കായി നേട്ടങ്ങൾ വാരി കൂട്ടി ഗോളുകൾ അടിച്ചുകൂട്ടിയ താരങ്ങൾ എല്ലാം നേടിയാണ് അവിടം വിട്ടത്. എന്നാൽ ഈ സൂപ്പർ താരങ്ങളുടെ നിഴലിൽ ആയിരുന്നു എന്നും നെയ്മർ, പരിക്കുകൾ അയാളെ പലപ്പോഴും തളർത്തി. ഇപ്പോഴിതാ നല്ല ഒരു അവസരം വന്നപ്പോൾ അത് മുതലാക്കാതെ നെയ്മർ പോകുന്നതോടെ ആരാധകർ നിരാശരാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത്രയും മിടുക്കനായ ഒരു താരം കരിയർ നശിപ്പിക്കുന്നതിൽ ആരാധകർ അവരുടെ ബുദ്ധിമുട്ടുകളും കലിപ്പും പറയുന്നു.

സൗദി ക്ലബ്ബിൽ താരത്തിന് ശമ്പളം കൂടാതെ കിട്ടുന്ന ഓഫറുകൾ ഇങ്ങനെ:

▪️പ്രൈവറ്റ് ജെറ്റ്
▪️വിവാഹിതരല്ലെങ്കിലും ബ്രൂണ ബിയാൻകാർഡിക്കൊപ്പം ജീവിക്കാൻ അനുവദിക്കും.
▪️ജീവനക്കാരുള്ള വലിയ പുതിയ വീട്
*ഓരോ അൽ-ഹിലാൽ വിജയത്തിനും ▪️€80,000
*സൗദിയെ പ്രമോട്ട് ചെയ്യുന്ന ഓരോ സ്റ്റോറികൾക്കും പോസ്റ്റുകൾക്കും ▪️€ 500,000.