ബയേണ്‍ മ്യൂണിക്കിന് കോവിഡ് പ്രഹരം ; പുറത്തായത് ഒമ്പത് കളിക്കാര്‍ ; ലീഗ് പട്ടികയിലെ കുഞ്ഞന്മാര്‍ അട്ടിമറിച്ചു

കോവിഡ് പ്രഹരത്തില്‍ ജര്‍മ്മന്‍ ബുണ്ടാസ് ലീഗിലെ ദുര്‍ബ്ബലരായ മോണ്‍ഷണ്‍ഗ്‌ളാഡ്ബാക്കിനോട് തോല്‍വിയറിഞ്ഞ് ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്ക്. വെള്ളിയാഴ്ച നടത്ത മത്സരത്തില്‍ 2-1 നായിരുന്നു വമ്പന്മാര്‍ തോറ്റത്. ഒമ്പതു താരങ്ങളോളം കോവിഡില്‍ ടീമിന് പുറത്തായിരിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ജൂനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു ബയേണ്‍ കളത്തിലിറങ്ങിയത്. തോറ്റെങ്കിലും ലീഗ് ടേബിളില്‍ ഒമ്പത് പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് തന്ന തുടരുകയാണ് ബയേണ്‍.

തോറ്റെങ്കിലും ബയേണിനായി ഗോള്‍ നേടാന്‍ സൂപ്പര്‍താരം ലെവന്‍ഡോവ്‌സ്‌കിയ്ക്ക്് കഴിഞ്ഞു. ഈ സീസണില്‍ ലെവന്‍ഡോവ്‌സ്‌ക്കി നേടുന്ന 20 ാം ഗോളായിരുന്നു അത്. 18 ാം മിനിറ്റില്‍ തന്നെ ലെവന്‍ഡോവ്‌സ്‌ക്കി ബയേണിനെ മുന്നിലെത്തിച്ചെങ്കിലും ആദ്യ പകുതിയില്‍ തന്നെ ഫ്‌ളോറിന്‍ ന്യൂഹാസും സ്‌റ്റെഫാന്‍ ലെയ്‌നറും രണ്ടുഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. മിക്ക താരങ്ങള്‍ക്കും കോവിഡ് പിടിപെട്ടതോടെ റിസര്‍വ് ടീമിലെ ആറു പേരെ ആദ്യ ഇലവണില്‍ ഇറക്കേണ്ട ഗതികേടിലായിുന്നു ബയേണ്‍ പരിശീലകന്‍ ജൂലിയന്‍ നെഗല്‍സ്മാന്‍. 19 കാരന്‍ മാലിക ടില്‍മാനേയും 16 കാരന്‍ പോള്‍ വാണറുമൊക്കെ ആദ്യമായി ബയേണിന്റെ സീനിയര്‍ ടീമിന്റെ കുപ്പായമണിഞ്ഞ് ആദ്യമായി ഫസ്റ്റ് ഇലവണില്‍ സ്ഥാനം പിടിച്ചു.

രണ്ടുമാസമായി ടീമിന് പുറത്തു നില്‍ക്കുന്ന ജര്‍മമന്‍താരം ജോഷ്വാ കിമിക്ക് തിരിച്ചുവരികയും ചെയ്തു. മോണ്‍ഷണ്‍ ഗ്്‌ളാഡ്ബാക്കിനും കോവിഡ് മൂലം രണ്ടു കളിക്കാരെ നഷ്ടമായിരുന്നു. അമേരിക്കന്‍ താരവും പ്രതിരോധഭടനുമായ ജോയി ഷാലിയും സ്വിറ്റ്‌സര്‍ലന്റ് മിഡ്ഫീല്‍ഡര്‍ ഡെനിസ് സക്കറിയയും. അവധിക്ക് മാലദ്വീപില്‍ കഴിയുന്ന ബയേണ്‍ ഗോളി മാനുവല്‍ ന്യൂയറും കോവിഡ് പോസിറ്റീവായിരിക്കുകയാണ്. മത്സരത്തില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ മറ്റൊരു ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചിരുന്നു.