ബാഴ്‌സയിലേക്ക് വമ്പന്‍ താരം, കൂടുതല്‍ കരുത്താര്‍ജ്ജിച്ച് കാറ്റാലന്‍ ക്ലബ്

ഏറെ അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ട് സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിടുമെന്ന് ഉറപ്പായി. ക്ലബ് ഔദ്യോഗിക വാര്‍ത്താ ക്കുറിപ്പിലൂടെയാണ് ഈ സീസണോടെ ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിടുമെന്ന് വ്യക്തമാക്കിയത്.

ഗ്രീസ്മാന്റെ കൂടുമാറ്റം മറ്റൊരു സ്പാനിഷ് ക്ലബായ ബാഴ്‌സയിലേക്കാണെന്ന് ഏതാണ്ട് ഉറപ്പാണ്. ഗ്രീസ്മാന്റെ റിലീസ് ക്ലോസായ 125 മില്യണ്‍ തുക നല്‍കാന്‍ ബാഴ്‌സ തയ്യാറായിട്ടുണ്ട്. ഇതോടെ ബാഴ്‌സ കൂടുതല്‍ കരുത്താര്‍ജ്ജിയ്ക്കും.

നെയ്മര്‍ പോയ ഒഴിവിലേക്ക് ഗ്രീസ്മാന്റെ വരവ് ബാഴ്‌സയെ മറ്റൊരു തലത്തിലെത്തിക്കും. മെസിയ്‌ക്കൊപ്പം ഗ്രീസ്മാന്‍ കൂടിയാകുമ്പോള്‍ ബാഴ്‌സ മുന്നേറ്റ നിര സങ്കല്‍പങ്ങള്‍ക്ക് അപ്പുറം കരുത്താര്‍ജ്ജിക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷമായി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ താരമായുന്നു ഗ്രീസ്മാന്‍. ക്ലബിന് ട്രാന്‍സ്ഫര്‍ വിലക്ക് നേരിടേണ്ടി വന്നതിനാലാണ് ഗ്രീസ്മാന്‍ അത്‌ലറ്റിക്കോയില്‍ തന്നെ കഴിഞ്ഞ വര്‍ങ്ങളില്‍ തുടര്‍ന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗ്രീസ്‌മെന്‍ 133 ഗോളുകളും 43 അസിസ്റ്റും ക്ലബിനായി നേടിയിട്ടുണ്ട്.