ഞങ്ങൾ ലോക കപ്പ് ജയിക്കരുതെന്ന് ആർക്കോ വാശി ഉള്ളപോലെ, ഫ്രാൻസിന് കനത്ത തിരിച്ചടി; എന്തിനായിരുന്നു കാമവിംഗ അവനോട്...

നിലവിലെ ലോക ചാമ്പ്യന്മാര്‍ക്ക് വീണ്ടും തിരിച്ചടി. പരിശീലനത്തിന് ഇടയില്‍ പരിക്കേറ്റ മധ്യനിര താരം ക്രിസ്റ്റഫര്‍ എന്‍കുങ്കു ഫ്രാൻസ് ടീമിൽ നിന്ന് പുറത്തായി.. പരിശീലനത്തിനിടെ കനത്ത ഫോര് ഫൗളിന് വിധേയനായ താരത്തിന് ലോകകപ്പ് നഷ്ടപെടുമെന്ന്ന് പിന്നീടാണ് സ്ഥിതീകരണം ഉണ്ടായത്.

പല പ്രമുഖ താരങ്ങൾക്കും ഇതിനാൽ തന്നെ പരിക്കേറ്റ സാഹചര്യത്തിൽ ഫ്രാൻസിന് താരത്തിന്റെ പരിക്ക് കൂടി ആയപ്പോൾ ഇരട്ടി പ്രഹരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. നേരത്തെ പരിക്ക് കാരണം പോഗ്ബ, കാന്റെ, കിംപെമ്പെ എന്നിവരെ നഷ്‌ടമായ ടീം ഇതോടെ വലിയ പ്രതികാന്തിയിൽ ആയിരിക്കുകയാണ്.

പരിശീലന സെഷന് ഇടയില്‍ മറ്റൊരു മധ്യനിര താരമായ എഡ്വാര്‍ഡോ കാമവിംഗയുടെ ചലഞ്ചിലാണ് താരത്തിന് പരിക്കേറ്റത്. ഉടനെ തന്നെ ചിലിൽസ നൽകിയെങ്കിലും സീസൺ നഷ്ടമാകുന്ന തരത്തിലുള്ള പരിക്കാണ് ഏറ്റിരിക്കുന്നതെന്നാണ് പുറത്ത് വന്ന റിപ്പോർട്ട് സ്ഥിതീകരിച്ചരിച്ചത്.

ഈ സീസണിൽ തകർപ്പൻ ഫോമിൽ ആയിരുന്ന താരത്തിന്റെ സേവനം നഷ്ടമായിരിക്കുന്നത് വലിയ തിരിച്ചടിയാണ് ടീമിന് നൽകിയിരിക്കുന്നത്. എംബാപ്പെയുടേയും ബെന്‍സെമേയുടേയും ബാക്ക് അപ്പ് ആയാണ് താരത്തിന്റെ കരുതിയിരിക്കുന്നതെന്നും ശ്രദ്ധിക്കേണ്ടതാണ്.

എന്തായാലും താരത്തിന്റെ പകരക്കാരനെ ഉടനെ തന്നെ ടീം പ്രഖ്യാപിക്കും.