മലാഗ സിറ്റി 'വണ്ടര്‍ കിഡും' ബ്ലാസ്റ്റേഴ്‌സിലേക്ക്?

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണ്ണായ പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് മറ്റൊരു താരം കൂടിയെത്തുന്നു. സ്പാനിഷ് ലീഗിലെ സൂപ്പര്‍ ക്ലബുകളിലൊന്നായ മലാഗ സിറ്റിയുടെ അക്കാഡമിയില്‍ രിശീലനം ലഭിച്ച ഇന്ത്യന്‍ വംശജനായ സൗരവ് ഗോപാലകൃഷ്ണനാണ് ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലെത്തുന്നത്.

നിലവില്‍ സ്പാനിഷ് ക്ലബ്ബ് സിഡി അല്‍ മുനേകര്‍ സിറ്റിക്ക് വേണ്ടിയാണ് ഈ യുവതാരം ബൂട്ടണിയുന്നത്.

ഉടന്‍ തന്നെ താരം ബ്ലാസ്റ്റേഴ്സിലേക്ക് ട്രയല്‍സിനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ താരമായ സൗരവ് സീസണ്‍ അവസാനം വരെ ബ്ലാസ്റ്റേഴ്സിനൊപ്പം ട്രെയിന്‍ ചെയ്യും. ട്രയല്‍സിന് ശേഷം മാത്രമേ സൗരവിനെ കരാറടിസ്ഥാനത്തില്‍ ടീമിലെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

ഇരുപതുകാരനായ താരം ഒമാനിലെ മസ്‌കറ്റിലാണ് ജനിച്ചതും വളര്‍ന്നതും. മലാഗയിലെ പ്രകടനമാണ് അല്‍ മുനേകര്‍ ക്ലബ്ബില്‍ സൗരവിനെയെത്തിച്ചത്. ഇതുവരെ അല്‍ മുനേക്കറിനായി അഞ്ചു മത്സരങ്ങള്‍ സൗരവ് കളിച്ചിട്ടുണ്ട്.