ഏഞ്ചല്‍ ഡി മരിയ ഈ സീസണ്‍ അവസാനിക്കുന്നതോടെ പി.എസ്.ജി വിടുമെന്നു റിപ്പോര്‍ട്ടുകള്‍

സൂപ്പര്‍താരം ലിയോണേല്‍ മെസ്സിയ്‌ക്കൊപ്പം ഫ്രഞ്ച് ലീഗ് വണ്ണില്‍ കളിക്കുന്ന മദ്ധ്യനിരതാരം ഏഞ്ചല്‍ ഡി മരിയ ഈ സീസണ്‍ അവസാനിക്കുന്നതോടെ പിഎസ്ജി വിടുമെന്നു റിപ്പോര്‍ട്ടുകള്‍. ഈ സീസണോടെ അര്‍ജന്റീന താരവുമായുള്ള കരാര്‍ ഫ്രഞ്ച് ക്ലബ്ബിന്റെ കരാര്‍ പൂര്‍ത്തിയാകും.

ഫ്രീ ഏജന്റായി താരത്തിന് ക്ലബ്ബ് വിടാനാകുമെന്നിരിക്കെ അടുത്ത സീസണില്‍ ഡി മരിയ എവിടെയായിരിക്കും കളിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അതേസമയം താരത്തെ ടീമില്‍ നില നിര്‍ത്താന്‍ താരം വാക്കാല്‍ സമ്മതം അറിയിച്ചെങ്കിലും അതു നടക്കാന്‍ സാധ്യതയില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും 2015ല്‍ പിഎസ്ജിയില്‍ എത്തിയ ഡി മരിയ ക്ലബിനൊപ്പം നാല് ഫ്രഞ്ച് ലീഗ് ഉള്‍പ്പെടെ പതിനേഴു കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 188 മത്സരങ്ങളില്‍ നിന്നും അമ്പത്തഞ്ചു ഗോളുകളും നിരവധി അസിസ്റ്റുകളും നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മോശം പ്രകടനം നടത്തിയതിനാല്‍ താരം പ്രീമിയര്‍ ലീഗിനെ തിരഞ്ഞെടുക്കാന്‍ സാധ്യത കുറവാണ്.