ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിന് സാഞ്ചസ് യുണൈറ്റഡില്‍

ചിലിയുടെ സൂപ്പര്‍ താരം അലെക്‌സി സാഞ്ചസ് ആഴ്‌സണല്‍ വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറി. മാസങ്ങളോളം നീണ്ടു നിന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമം കുറിച്ചാണ് 29കാരനായ സാഞ്ചസ് പ്രതിവാരം അഞ്ചര കോടിയോളം രൂപയ്ക്ക് തിയേറ്റര്‍ ഓഫ് ഡ്രീംസിലെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു. അതേസമയം, അര്‍മേനിയയുടെ മധ്യനിര താരം മിഖ്തരിയാന്‍ ആഴ്‌സണലില്‍ ചേര്‍ന്നു. ആഴ്‌സണലുമായുള്ള കരാരിന്റെ ഭാഗമായാണ് മിഖ്തരിയാന്‍ നോര്‍ത്ത് ലണ്ടനിലെത്തിയത്.

തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്‌നം സഫലമായെന്നാണ് ഓള്‍ ട്രഫോര്‍ഡില്‍ കരാറൊപ്പുവെച്ച ശേഷം സാഞ്ചസ് പ്രതികരിച്ചത്. കരിയറിന് ഗുണം ചെയ്യുന്നതിന് വേണ്ടിയാണ് ആഴ്‌സണല്‍ വിട്ടതെന്നാണ് താരം വ്യക്തമാക്കി. ആഴ്‌സണല്‍ കുപ്പായത്തില്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നതു മുതല്‍ സാഞ്ചസിനെ കൂടുതലൊന്നും കണ്ടിരുന്നില്ല.

സാഞ്ചസ് സിറ്റിയിലേക്കെത്തുമെന്നായിരുന്നു കൂടുതല്‍ ആരാധകരും കരുതിരിയിരുന്നത്. എന്നാല്‍, താരത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പണമെറിയാന്‍ തയാറായതാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ആഴ്‌സണില്‍ സഹതാരങ്ങളുമായും പരിശീലകനുമായും സാഞ്ചസ് അത്ര സുഖത്തിലായിരുന്നില്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

https://www.facebook.com/manchesterunited/videos/10155460285782746/