ആറ് വർഷത്തെ ഇടവേളക്ക് ശേഷം ഫിഫ റാങ്കിംഗിൽ അര്ജന്റീന ഒന്നാമത് , ബ്രസീലിന് കനത്ത തിരിച്ചടി

ലോകകപ്പ് ഉൾപ്പടെ സമീപകാലത്തെ വലിയ കിരീട നേട്ടങ്ങൾക്ക് പിന്നാലെ അര്ജന്റീന ഫിഫ റാങ്കിൽ ഒന്നാം സ്ഥാനത്തെത്തി. റാങ്കിങ് പുറത്ത് വന്നപ്പോൾ ഏറ്റവും തിരിച്ചടി ഉണ്ടായത് ബ്രസീലിനാണ്. ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് പതിച്ചു.  ഒന്നാം സ്ഥാനത്തുള്ള അര്‍ജന്‍റീനക്ക് 1840.93 റേറ്റിംഗ് പോയന്‍റും രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1838.45 റേറ്റിംഗ് പോയന്‍റുമാണുള്ളത്. 1834.21 റേറ്റിംഗ് പോയന്‍റുള്ള ബ്രസീല്‍ മൂന്നാം സ്ഥാനത്താണ്.

സൗഹൃദ മത്സരങ്ങളില്‍ പനാമ, കുറസാവോയ്ക്കെതിരെയും നേടിയ ജയങ്ങളാണ് അര്‍ജന്‍റീനയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അതേസമയം കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ മൊറോക്കോയോട് തോറ്റതാണ് ബ്രസീലിന് പണിയായത്.

ആറ് വർഷത്തെ ഇടവേളക്ക് ശേഷം അര്ജന്റീന ഫിഫ റാങ്കിങ്ങിൽ ഒന്നാമത് എത്തിയത്. എന്നാൽ ഒരുപാട് കാലം ഈ റാങ്കിങ്ങിൽ അര്ജന്റീന ഇരിക്കുമോ എന്നറിയില്ല. എ‌രോ കപ്പ് യോഗ്യത മത്സരങ്ങൾ ഫ്രാൻസിന് മുന്നിലുണ്ട്, അത് ജയിച്ചാൽ അവർക്ക് ഒന്നാമത് എത്താം.