സിക്സിലൂടെയും ഡൈവിംഗ് ക്യാച്ചുകളിലൂടെയും വിസ്മയിപ്പിച്ച അലസന്‍, ടെസ്റ്റ് ക്രിക്കറ്റിനു വഴങ്ങാത്ത താരം

വിമല്‍ താഴെത്തുവീട്ടില്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവരാജ് സിംഗിന്റെ സ്ഥാനം എന്നെന്നേക്കുമായി ഒരു പ്രഹേളികയായി തുടരും. ടെസ്റ്റ് ക്രിക്കറ്റിനു വഴങ്ങാത്ത രാജ്യത്തെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ കളിക്കാരില്‍ ഒരാള്‍. ഇന്ത്യയുടെ രണ്ട് ലോക കിരീടങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചണ്ഡീഗഡില്‍ നിന്നുള്ള ഈ കളിക്കാരനെ ഇന്ത്യന്‍ ക്രിക്കറ്റ് എന്നും ഓര്‍മ്മിക്കും.

ഇടംകൈയന്‍ ബാറ്റിംഗ് മനോഹരമാണ്, അതിനൊപ്പം ശക്തിയും കൂടി ചേര്‍ന്നാല്‍ അതിന്റെ മാറ്റ് ഇരട്ടിക്കും ശരിക്കും അതായിരുന്നു യുവരാജിന്റെ ബാറ്റിംഗ്. സൗരവ് ഗാംഗുലിയുടെ ലോംഗ് ഡ്രൈവ് നിശ്ശബ്ദതയില്‍ അതിര്‍ത്തി കടത്തുമ്പോള്‍ യുവരാജിന്റെ മൃഗീയമായ ശക്തി അതേ ബോളിനെ ശബ്ദത്തോടെ ഫെന്‍സില്‍ ഇടിച്ചിരുന്നു. രണ്ടിനും അതിന്റേതായ സവിശേഷമായ മനോഹാരിതയുണ്ടായിരുന്നു..

Yuvraj Singh: 5 Best Catches By The Once Boundless Indian All Rounder

ഇന്നും യുവരാജ് ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ്, അത് തുടരും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ദേവ്, വിരാട് കോഹ്ലി എന്നിവരുടെ അതേ ശ്വാസത്തില്‍ യുവരാജ് സിംഗ് എന്ന പേരും ക്രിക്കറ്റ് പ്രേമികള്‍ പറയും.

Yuvraj slams BCCI Yuvraj exposes anger makes serious allegations

അവരുടെ നാവില്‍ നിന്ന് അത് എടുത്തുകളയാന്‍ മറവിക്ക് പോലും കഴിയില്ല. യുവി.. സിക്സിലൂടെയും ഡൈവിംഗ് ക്യാച്ചുകളിലൂടെയും നമ്മളെ വിസ്മയിപ്പിച്ച അലസന്‍…

Read more

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7