നിനക്ക് പറ്റുന്ന പണി ക്രിക്കറ്റ് അല്ല ടിക് ടോക്കർ ആകുന്നതാണ്, എന്തിനാണ് മറ്റുള്ളവരെ കളിയാക്കി പ്രശസ്തി നേടുന്നത്; ഇതിഹാസത്തിനെതിരെ ആമിർ ജമാൽ

മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗിനെതിരെ പാകിസ്ഥാൻ പേസർ ആമിർ ജമാൽ രൂക്ഷ വിമർശനവുമായി രംഗത്ത്. വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാന്റെ ഇംഗ്ലീഷിനെ പരിഹസിച്ച വീഡിയോയ്ക്ക് ബ്രാഡ് ഹോഗ് മറുപടി നൽകുകയാണ് ആമിർ. ഹോഗ് പുറത്തുവിട്ട ഒരു വിഡിയോയിൽ റിസ്‌വാനെ അനുകരിക്കുന്ന ഒരാളെ ഹോഗ് അഭിമുഖം ചെയ്യുകയും അവിടെ റിസ്‌വാന്റെ ഇംഗ്ലീഷിലുള്ള സംസാരത്തെ കളിയാക്കുകയും ചെയ്യുകയാണ് ചെയ്തത്.

വീഡിയോയിൽ, വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിക്കാൻ റിസ്‌വാന അനുകരിക്കുന്ന ആളോട് പറയുകയും ആളുടെ മറുപടി കേട്ട് ഹോഗ് ചിരിക്കുകയും ചെയ്യുന്നത് കാണാം.

“ഞാനും വിരാടും ഒരുപോലെയാണ്. അവൻ വെള്ളം കുടിക്കുന്നു. ഞാൻ വെള്ളം കുടിക്കുന്നു. അവൻ ഭക്ഷണം കഴിക്കുന്നു. ഞാൻ ഭക്ഷണം കഴിക്കുന്നു. നമ്മൾ രണ്ടുപേരും ഒരുപോലെയാണ്; ഒരു വ്യത്യാസവുമില്ല,” റിസ്‌വാന്റെ സ്വരത്തിൽ അയാൾ പറഞ്ഞു.

അതേസമയം, ജമാൽ തന്റെ എക്സ് ഹാൻഡിൽ ഹോഗിന്റെ പ്രവൃത്തിയെ വിമർശിച്ചു,

“ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന ഒരു വീഡിയോ ഞാൻ ഇപ്പോൾ കാണുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണെന്ന് സ്വയം വിശേഷിപ്പിച്ച ഹോഗ് റിസ്‌വാന കളിയാക്കിയത് ലജ്ജാകരമാണ്. ഇംഗ്ലീഷിന്റെ പേരിൽ ഒരാളെ കളിയാക്കുന്നത് ശരിയല്ലl. മറ്റുള്ളവരെ കളിയാക്കി ഫോളോവേഴ്‌സും ശ്രദ്ധയും കിട്ടിയേക്കാം. നിങ്ങൾക്ക് പറ്റുന്ന പണി ക്രിക്കറ്റ് അല്ല ട്വിക് ടോക് ആണ്.”

2025 ലെ സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാന്റെ ഗ്രുപ്പ് ഘട്ടത്തിൽ ഉള്ള പുറത്താക്കലിന് പിന്നാലെ താരം ഏറെ വിമർശനം കേട്ടു.

https://www.youtube.com/shorts/ZEhV3skAroo