നയിക്കാന്‍ യുവതാരം, സൂപ്പര്‍ താരത്തിന് തിരിച്ചുവരവ്, സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

ടി20 ലോകകപ്പിന് ശേഷം സിംബാബ്‌വെക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ജൂലൈ ആറിന് ആരംഭിച്ച് ജൂലൈ 14 ന് അവസാനിക്കും. ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ആദ്യ പരമ്പരയായതിനാല്‍ പ്രധാന താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയേക്കും. അതിനാല്‍തന്നെ ഇന്ത്യ യുവതാരനിരങ്ങളുടെ സംഘത്തെയാവും പരമ്പരയ്ക്കായി അയക്കുക.

ഋതുരാജ് ഗെയ്ക്‌വാദനാവും ടീമിന്റെ ചുമതല. റിഷഭ് പന്ത് ദേശീയ ടീമിലേക്ക് മടങ്ങിയെത്തുക ഈ പരമ്പരയിലൂടെയാവുമെന്നാണ് സൂചന. ഇത്തവണത്തെ ഐപിഎല്ലിലൂടെ റിഷഭ് കളത്തിലേക്ക് തിരിച്ചെത്താന്‍ പോവുകയാണ്. എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യ റിഷഭിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

തിലക് വര്‍മയും റിങ്കു സിംഗും ശിവം ദുബെയും സഞ്ജു സാംസണും മധ്യനിര താരങ്ങളായി ഉണ്ടാവും. പേസ് നിരയില്‍ അര്‍ഷ്ദീപ് സിംഗുണ്ടാവും. ഏറെ നാളായി പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്തുള്ള ദീപക് ചഹാറിനെ സിംബാബ്‌വെ പര്യടനത്തിലൂടെ ഇന്ത്യ തിരികെ എത്തിച്ചേക്കും. ആവേശ് ഖാനെയും പേസ് നിരയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. സ്പിന്‍ നിരയില്‍ രവി ബിഷ്നോയ് ഉണ്ടാവും. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമുണ്ടാവും.

അഞ്ച് മത്സരങ്ങളും ഹരാരെയില്‍ നടക്കും. അതില്‍ നാലെണ്ണം ഡേ ഗെയിമുകളായിരിക്കും, പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്ക് മത്സരം ആരംഭിക്കും. മൂന്നാമത്തെ ടി20 രാത്രി മത്സരം മാത്രമായിരിക്കും. വൈകുന്നേരം 6 മണിക്കാവും ഈ മത്സരം ആരംഭിക്കുക.

Read more

ഇന്ത്യയുടെ സാധ്യതാ ടീം: ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, റിഷഭ് പന്ത്, റിങ്കു സിംഗ്, തിലക് വര്‍മ, ശിവം ദുബെ, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് സിങ്, ദീപക് ചഹാര്‍, രവി ബിഷ്നോയ്, ആവേശ് ഖാന്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍