നീ ഒരിക്കലും എനിക്ക് മുകളിൽ ബാറ്റ് ചെയ്യില്ല യുസി, നീ നല്ല ബാറ്റ്സ്മാൻ അല്ല; ചഹലിനോട്‌ ഷംസി

ദക്ഷിണാഫ്രിക്കയുടെ ഇടംകൈയ്യൻ സ്പിന്നർ തബ്രായിസ് ഷംസി, ടീം ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹലുമായി നടത്തിയ സൗഹൃദ സംഭാഷണം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. സൗത്ത് ആഫ്രിക്കൻ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥതയിൽ ഉള്ള ടീമിന്റെ ഭാഗമാണ് ഷംസി.

ചാഹലിനേക്കാൾ കഴിവുള്ള ബാറ്ററാണ് താനെന്ന് സൂചിപ്പിച്ചുകൊണ്ട് ഷംസി പുതിയ സഹൃദ യുദ്ദത്തിന് തുടക്കം കുറിച്ചിരിക്കുന്നത് ശനിയാഴ്ച പാൾ റോയൽസ് അവരുടെ ട്വിറ്റർ ഹാൻഡിൽ ഒരു വീഡിയോ പങ്കിട്ടു, അതിൽ ചഹൽ ബാറ്റിംഗ് ഓർഡറിൽ തനിക്ക് മുകളിൽ എത്തില്ല എന്നും താനാണ് മികച്ച ബാറ്റ്സ്മാൻ എന്നും ചഹലിനോട് ഷംസി പറയുന്നു.

ഷംസി പറഞ്ഞു.

“ഹലോ യൂസി, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഓൾറൗണ്ടറാണ് സംസാരിക്കുന്നത്. നിങ്ങൾ ഒരിക്കലും എനിക്ക് മുന്നിൽ ബാറ്റ് ചെയ്യില്ല.”

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) രാജസ്ഥാൻ റോയൽ‌സിനായി (ആർ‌ആർ) ഡ്രസ്സിംഗ് റൂം പങ്കിട്ടത് ശ്രദ്ധേയമാണ്, ഷംസിയും ചാഹലും കളിക്കളത്തിലും പുറത്തും മികച്ച സൗഹൃദം പങ്കിടുന്നതായി കണ്ടിട്ടുണ്ട്.