മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും സിനിമ താരം ബേസിൽ ജോസഫും തമ്മിലുള്ള സൗഹൃദം മലയാളികൾക്ക് സുപരിചിതമാണ്. ഇരുവരും ഒന്നിച്ചുള്ള ഒരുപാട് വീഡിയോകൾ ആരാധകരിൽ ചിരി പടർത്തിയിട്ടുണ്ട്. സൂപ്പർ ലീഗ് കേരളയുടെ പ്രൊമോഷൻ വീഡിയോയിലും സഞ്ജുവിന്റെ സി എസ് കെ എൻട്രി വീഡിയോകളിലെല്ലാം ഇരുവരും ഒരുമിച്ച് കാണപ്പെട്ടിരുന്നു.
ഇപ്പോഴിതാ ക്രിക്കറ്റ് മൈതാനത്ത് ബോളറെ ബേസിൽ ലെഗ് സൈഡിലേക്ക് സിക്സർ പറത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഈ വീഡിയോ പങ്കുവെച്ചത് സാക്ഷാൽ സഞ്ജു സാംസൺ തന്നെ.
Read more
സഞ്ജു സാംസൺ പങ്കുവെച്ച ആ വീഡിയോ മെൻഷൻ ചെയ്ത് ബേസിൽ കുറിച്ച അടിക്കുറിപ്പും ചിരിപടർത്തി. ചെന്നൈ സൂപ്പർ കിങ്‌സിന്റെ അടുത്ത ഓപ്പണർ വരുന്നുവെന്നാണ് തമാശരൂപേണ ബേസിൽ സ്വയം പുകഴ്ത്തി പറഞ്ഞത്.







