നിങ്ങൾക്ക് ചുറ്റും മെഷീൻ ഗണ്ണുമായി ആളുകൾ ഉണ്ട് , ഇന്ത്യ- പാകിസ്ഥാൻ മത്സരത്തെ കുറിച്ച് സൈമൺ ടൗഫെൽ

2004 നും 2008 നും ഇടയിൽ തുടർച്ചയായി അഞ്ച് തവണ ഐസിസി അമ്പയർ ഓഫ് ദ ഇയർ ആയിരുന്ന മുൻ അന്താരാഷ്ട്ര അമ്പയർ സൈമൺ ടൗഫെൽ, തന്റെ കരിയറിൽ ഇന്ത്യ-പാക് മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രയാസം തോന്നിയതായി പറയുകയാണ്.

അമ്പയറിംഗ് തീരുമാനങ്ങൾ എല്ലാം ചോദ്യം ചെയ്യപെടുമായിരുന്നു, രണ്ട് രാജ്യങ്ങളിലെയും വിദഗ്ധർ നമ്മളെ നോക്കുമായിരുന്നു. രണ്ട് ടീമുകളുടെയും മത്സരം നടക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു.

“ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടലുകൾ കൂടുതൽ സൂക്ഷ്മതയോടെയാണ് നിയന്ത്രിച്ചത് , കാരണം എല്ലാ വിദഗ്ധരും അത് നോക്കി കണ്ടിരുന്നു. നമ്മുടെ ഒരു വലിയ തെറ്റിന് വലിയ പിഴ കൊടുക്കേണ്ടി വന്നേക്കാം.”

“നിങ്ങൾക്ക് ചുറ്റും മെഷീൻ ഗണ്ണുകളുള്ള ആളുകൾ ഉണ്ടായിരുന്നു, കൂടാതെ ടീമുകൾക്ക് പ്രസിഡൻഷ്യൽ തലത്തിലുള്ള സുരക്ഷയും നൽകിയിരുന്നു. ഒന്നു ബോൾ അറ്റ് എ ടൈം അതായിരുന്നു ഈ മത്സരം വരുമ്പോൾ ചിന്തിച്ചത്. ”

ക്രിക്കറ്റ് താൻ ഇപ്പോൾ മിസ് ചെയ്യുന്നുണ്ടെന്നും ടൗഫെൽ പറഞ്ഞു.