തടി കുറച്ച് ഫിറ്റ്നസ് വീണ്ടെടുക്കാതെ നീ ലോകോത്തര താരമാകില്ല, അവനെ രവി ശാസ്ത്രി ഉപദേശിച്ചപ്പോൾ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്: ഭരത് അരുൺ പറഞ്ഞത് ഇങ്ങനെ

ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ കുൽദീപ് യാദവ് എല്ലാ ഫോര്മാറ്റുകളിലും കഴിഞ്ഞ വർഷങ്ങളിൽ അസാദ്യ മികവാണ് പുലർത്തിയത്. അതിനുള്ള ഒരു പ്രധാന കാരണം ഐപിഎൽ 2022 സീസണിന് ശേഷം തൻ്റെ ബൗളിംഗിൽ വരുത്തിയ മാറ്റങ്ങളാണ്. അതിനുമുമ്പ്, കുൽദീപ് പലപ്പോഴും ഐപിഎല്ലിലും ഇന്ത്യയ്ക്കും വേണ്ടിയും അവസരം കിട്ടാതെ ബഞ്ചിൽ തന്നെ ആയിരുന്നു സ്ഥാനം കണ്ടെത്തിയത്.

മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ ഈയിടെ മുൻ ഹെഡ് കോച്ച് രവി ശാസ്ത്രി ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നറുമായി ഫിറ്റ്നസിനെക്കുറിച്ച് സംഭാഷണം നടത്തിയ ഒരു എപ്പിസോഡ് അനുസ്മരിച്ചു. ശാസ്ത്രിയോടുള്ള “ബോസ്, നിങ്ങളുടെ ശരീരത്തുള്ള കൊഴുപ്പ് അലിഞ്ഞുപോകണം … മെച്ചപ്പെട്ട ഫിറ്റ്നസ് ഇല്ലെങ്കിൽ നിങ്ങൾക്ക് ലോകോത്തര ബോളർ ആകാൻ സാധിക്കില്ല” ശാസ്ത്രി ഉപദേശിച്ചു.

2021-ൽ കാലിന് പരിക്കേറ്റതും തുടർന്നുള്ള പുനരധിവാസവും കുൽദീപ് യാദവിന് തൻ്റെ കളിയെക്കുറിച്ച് ചിന്തിക്കാനും ശാരീരികക്ഷമതയെക്കുറിച്ച് പ്രവർത്തിക്കാനും മികച്ച ബൗളറാകാനും മതിയായ സമയം നൽകിയെന്ന് അരുൺ വിശ്വസിക്കുന്നു. അദ്ദേഹം അഭിപ്രായപ്പെട്ടു:

“ഇത് പറയുന്നത് വളരെ വിഡ്ഢിത്തമാണെന്ന് തോന്നുന്നു, പക്ഷേ ആ പരിക്ക്, അദ്ദേഹത്തിന് ശാരീരികക്ഷമത നേടുകയല്ലാതെ മറ്റൊരു മാർഗവും നൽകിയിട്ടില്ലെന്ന് ഞാൻ കരുതുന്നു. അയാൾക്ക് കഠിനമായ പുനരധിവാസ ജോലികളെല്ലാം ചെയ്യേണ്ടിവന്നു. ശരീരത്തിനുള്ള കൊഴുപ്പ് ഉപേക്ഷിച്ച്, ക്രിക്കറ്റ് കളിക്കാനുള്ള തൻ്റെ സ്വപ്നം തുടരണം. ഒപ്പം അവൻ തൻ്റെ ബൗളിംഗിൽ വളരെയധികം പ്രവർത്തിച്ചിട്ടുണ്ട് – ക്രീസിലൂടെയുള്ള ഊർജ്ജം ഇപ്പോൾ ഒരു മികച്ച സവിശേഷതയാണ്. ടേൺ, ലൂപ്പ്, ഡ്രിഫ്റ്റ് എന്നിവ ഒഴിവാക്കാതെ വേഗത വർദ്ധിപ്പിക്കാൻ ഇത് അവനെ അനുവദിക്കുന്നു.”

കുൽദീപിൻ്റെ പന്ത് റീഡ് ചെയ്യാൻ ബാറ്ററുമാർ ബുദ്ധിമിറ്റുന്ന കാഴ്ചയും ഈ കാലഘട്ടത്തിൽ പല തവണ ആരാധകർ കണ്ടിട്ടുണ്ട്.