നിനക്ക് ഒന്നും ടെസ്റ്റ് കളിക്കാൻ യോഗ്യതയില്ല, പറ്റില്ലെങ്കിൽ മേലിൽ കളത്തിൽ ഇറങ്ങരുത്; താരങ്ങൾക്ക് എതിരെ സുനിൽ ഗവാസ്‌കർ

കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തിലെ പിച്ചിനെയും ഇരു ടീമുകളുടെ ബാറ്റിംഗ് തന്ത്രങ്ങളെയും നേരിട്ട് വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. പിച്ച് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കളിക്കാർക്ക് കഴിയുന്നില്ലെങ്കിൽ അവർ ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് തന്റെ ആശങ്ക പ്രകടിപ്പിച്ച് ഗവാസ്‌കർ പറഞ്ഞു.

ന്യൂലാൻഡ്‌സ് പിച്ചിലെ വിള്ളലുകൾ 8 മീറ്ററോളം നീളമുള്ളതാണെന്ന് ഗവാസ്‌കർ ചൂണ്ടിക്കാട്ടി, ഇത് ടെസ്റ്റ് ലെവൽ ബാറ്റർമാർക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ നീളത്തിൽ നിന്നുള്ള വേരിയബിൾ ബൗൺസുമായി കളിക്കാർ പോരാടുകയാണെങ്കിൽ, ഉയർന്ന തലത്തിൽ കളിക്കാൻ അവർ അർഹരല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

“8 മീറ്റർ നീളത്തിൽ പന്ത് സ്ഥിരമായി ബൗൺസ് ചെയ്യുകയാണെങ്കിൽ, ബാറ്റർ ഒരു പ്രശ്നവുമില്ലാതെ അത് കൈകാര്യം ചെയ്യണം. ഈ ദൂരത്തിൽ നിന്ന് പ്രവചനാതീതമായ ബൗൺസിനോട് കളിക്കാൻ ബുദ്ധിമുട്ടുന്ന കളിക്കാർ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാഗമാകരുത്, ”സ്റ്റാർ സ്പോർട്സിൽ ഗവാസ്കർ പറഞ്ഞു.

ഗവാസ്‌കറുടെ ആശങ്കകളെ പിന്തുണച്ച് ഷോൺ പൊള്ളോക്ക്, ഇങ്ങനെ ഉള്ള പിച്ചുകളിൽ വിജയിക്കുമ്പോൾ മാത്രമേ ഒരു യഥാർത്ഥ ബാറ്ററുടെ കഴിവ് പുറത്ത് വരുക ഉള്ളു എന്നും പറഞ്ഞു.

അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം സ്വന്തമാക്കുക ആയിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിൽ 7 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സിൽ 98 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ആതിഥേയർ 176 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കെയ തകർത്തത്. ജയിക്കാൻ 79 റൺസ് മാത്രം മതിയായിരുന്ന ഇന്ത്യക്ക് വേണ്ടി ജയ്‌സ്വാൾ 28 റൺസ്, ഗില് 10 , കോഹ്‌ലി 12 എന്നിവർ പുറത്തായപ്പോൾ ശ്രേയസ് അയ്യരെ (4) കൂട്ടുനിർത്തി രോഹിത് (17) ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ചു.