ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ടോസ് വൈകുന്നു

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം മഴയില്‍ കുതിര്‍ന്നേക്കും. മഴയെ തുടര്‍ന്ന് മത്സരത്തിന്റെ ടോസിംഗ് വൈകുകയാണ്. മത്സരത്തിന്റെ ഓപ്പണിംഗ് സെക്ഷന്‍ മഴയേ തുടര്‍ന്ന് നഷ്ടപ്പെടുമെന്നതാണ് ഏറ്റവും പുതിയ വിവരം.

ഇന്ന് രാവിലെ ആറു മുതല്‍ ശനിയാഴ്ച രാവിലെ വരെ ഇവിടെ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സതാംപ്ടണിലെ ചില ഭാഗങ്ങളില്‍ ഇന്ന് 40 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. രണ്ടും മൂന്നും നാലും ദിവസം മഴയ്ക്ക് സാദ്ധ്യത 70 ശതമാനം. അവസാന ദിവസം 40 ശതമാനമാണ് മഴയ്ക്കുള്ള സാദ്ധ്യത. ഫൈനലിന്റെ റിസര്‍വ് ഡേയായ ജൂണ്‍ 23നും മഴ മുന്നറിയിപ്പുണ്ട്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍– രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

Read more

ന്യൂസിലാന്‍ഡ് പ്ലേയിംഗ് ഇലവന്‍ (സാധ്യത)– ഡെവന്‍ കോണ്‍വേ, ടോം ലാതം, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്ലിങ് (വിക്കറ്റ് കീപ്പര്‍), കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സോത്തി, അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്.