സൂപ്പർ താരം തിരികെ ടീമിൽ, ഇത് ഡൽഹിക്ക് വലിയ ആശ്വാസം

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഡൽഹി ക്യാപിറ്റൽസിനെ ഏറെ നിരാശപ്പെടുത്തിയ വാർത്ത ആയിരുന്നു ഓൾ റൗണ്ടർ പ്രിത്വി ഷാ പനിമൂലം മത്സരങ്ങൾ കളിക്കാത്തത്. താരത്തിന് ഈ സീസൺ തന്നെ നഷ്ടമാകുമെന്ന് ഒരു സ്റ്റേജ് വന്നതാണ്, എന്നാൽ പനിയുടെ ബുദ്ധിമുട്ടുകൾ എല്ലാം മാറി താരം പൂർണ ആരോഗ്യത്തോടെ തിരിച്ചെത്തുകയാണ്. പ്ലേ ഓഫ് സ്വപ്നങ്ങൾ കാണുന്ന ഡൽഹിക്ക് ഇതിനേക്കാൾ നല്ല വാർത്ത ഇല്ലെന്ന് തന്നെ പറയാം.

ലക്നൗ ടീമുമായി നടന്ന മത്സരത്തിന് ശേഷമാണ് ഷാക്ക് രോഗം സ്ഥിതീകരിച്ചത്. ഇതിനുശേഷം മൂന്ന് മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. ഇത് ഡൽഹിയുടെ പവർ പ്ലേ ബാറ്റിംഗിനെ നല്ല രീതിയിൽ ബാധിച്ചു.
വാർണർ, ഷാ സഖ്യം നൽകുന്ന തുടക്കം ഡൽഹിക്ക് മികച്ച തുടക്കമാണ് നൽകിയത് ഒരുപാട് മത്സരങ്ങളിൽ.

പഞ്ചാബുമായി തിങ്കളാഴ്ച നടക്കുന്ന മത്സരത്തോടെ താരം തിരികെയെത്തുമെന്ന് ഡെൽഹിയുമായി അടുത്ത വൃത്തങ്ങൾ സ്ഥിതീകരിച്ചു.

14–ാം വയസിൽ മുംബൈയിലെ റിസ്‍വി സ്കൂളിനു വേണ്ടി റെക്കോർഡ് പ്രകടനം നടത്തിയാണ് ഷാ ദേശീയ ശ്രദ്ധയിലെത്തുന്നത്. 2013ൽ നടന്ന പ്രാദേശിക ടൂർണമെന്റിൽ 330 പന്തുകളിൽ നിന്ന് 546 റൺസാണ് ഷാ അടിച്ചുകൂട്ടിയത്. 85 ഫോറുകളും അഞ്ചു സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്. സ്കൂൾ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു അന്നത്.2016ൽ പൃഥ്വി ഷായുൾപ്പെട്ട അണ്ടർ 19 ടീം ശ്രീലങ്കയിൽ നടന്ന യൂത്ത് ഏഷ്യാ കപ്പ് കിരീടവും സ്വന്തമാക്കി.ഭാവി നായകൻ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്.

ഒമ്പത് മത്സരങ്ങളിൽ നിന്നും 259 റൺസാണ് താരം ഇതുവരെ നേടിയത്. താരം ഫോമിൽ ആണെങ്കിൽ ഡൽഹിയെ എതിരാളികൾ ഭയക്കണം എന്ന് തന്നെ സാരം.