2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ടീം വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത് എന്ന് പറയാം. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 60 റൺസിനും ഇന്ത്യയ്‌ക്കെതിരെ ആറ് വിക്കറ്റിനും മുഹമ്മദ് റിസ്‌വാൻ്റെ നേതൃത്വത്തിലുള്ള ടീം പരാജയപ്പെട്ടു.
എന്തായാലും പാകിസ്ഥാൻ പുറത്തായി കുറച്ച് ദിവസങ്ങൾക്ക് ശേഷം, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യോഗ്‌രാജ് സിംഗ് പാകിസ്ഥാനെ പരിശീലിപ്പിക്കാൻ താൻ തയാറാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. യോഗ്‌രാജ് പറയുന്നതനുസരിച്ച്, പാക്കിസ്ഥാനിലെ ക്രിക്കറ്റിൻ്റെ മുഖച്ഛായ മാറ്റാൻ തനിക്ക് ഒരു വർഷം മതി എന്നാണ്. ലോകത്തെ ഏറ്റവും മികച്ച ടീമായി താൻ പാകിസ്ഥാൻ മാറ്റുമെന്നാണ് യോഗ്‌രാജ് പ്രതികരിച്ചിരിക്കുന്നത്.
“, പാകിസ്ഥാൻ ടീമിനെ സമീപിക്കാനും അവർക്ക് ഒരു പരിശീലകനില്ലെങ്കിൽ, ഒരു വർഷത്തേക്ക് അവരെ പരിശീലിപ്പിക്കാൻ എന്നെ അനുവദിക്കണമെന്ന് ഞാൻ പറയുന്നു. ഞാൻ അവരെ നിർഭയ യോദ്ധാക്കളാക്കി മാറ്റും.”
പാക്കിസ്ഥാനെ പരിശീലിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ യോഗ്‌രാജ് മറുപടി പറഞ്ഞു, “എന്തുകൊണ്ട് പാടില്ല? ഇന്ത്യയും പാകിസ്ഥാനും രണ്ട് സഹോദരങ്ങളെപ്പോലെയാണ്. ഇന്നല്ലെങ്കിൽ എപ്പോഴെങ്കിലും അവർ ഒത്തുപോകും. ഇത് ഒരേ പ്രദേശമാണെന്ന് ഞാൻ വിശ്വസിക്കുന്നു. 150 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പന്തെറിയാൻ കഴിവുള്ള പ്രതിഭാധനരായ കളിക്കാരും നിരവധി മികച്ച ഫാസ്റ്റ് ബൗളർമാരും പാകിസ്ഥാനിൽ ഉണ്ട്. എന്നിട്ടും ടീമിന് മികച്ച മാനേജ്മെൻ്റ് ഇല്ല എന്നതാണ് ഏക പ്രശ്നം” അദ്ദേഹം പറഞ്ഞു.