ഡിവിഷന്‍ എ ക്രിക്കറ്റ് മാത്രം കളിച്ചിട്ടുള്ള ഹര്‍ഷ ഭോഗ്‌ലെ എന്ന കമന്റേറ്റര്‍ ലോകം അടക്കി ഭരിച്ച ഗവാസ്‌ക്കറിനൊക്കെ മുകളില്‍ പ്രതിഷ്ഠിയ്ക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

ഒരാള്‍ മഹാനാകുന്നത് കളി മികവ് കൊണ്ടു മാത്രമല്ല, വ്യക്തിത്വം കൊണ്ടു കൂടിയാണ്. നമ്മുടെ വീടുകളിലെ പ്രായമായ ക്രിക്കറ്ററിയാത്ത സ്ത്രീകള്‍ക്കിടയില്‍ പോലും സച്ചിന്‍ എന്ന പേര് പരിചിതമായതും അയാള്‍ ഔട്ടാകും വരെ കളി കാണാന്‍ അനുവാദം കിട്ടിയിരുന്നതും ഒരു പക്ഷേ ആ ഗ്രെയ്‌സിനോടുള്ള ഒരു കേട്ടറിവ് മാത്രം വച്ചാകാം .

പ്രതിഭയില്‍ സച്ചിനോട് കിടപിടിയ്ക്കുമെന്ന് തര്‍ക്കവിഷയമാകുമ്പോഴും ആ ഒരു ജനകീയത കോഹ്ലിക്ക് പോലും ഉണ്ടായിട്ടില്ല. കളിക്കളത്തിലെ ആക്രമണോത്സുകതയ്ക്ക് അതിലേറെ ഗുണവശങ്ങള്‍ ഉണ്ടാകാം എന്നത് മറ്റൊരു വസ്തുതയാണ് . ഡിവിഷന്‍ A ക്രിക്കറ്റ് മാത്രം കളിച്ചിട്ടുള്ള ഹര്‍ഷ ഭോഗ്‌ലെ എന്ന കമന്റേറ്റര്‍ ലോകം അടക്കി ഭരിച്ച സുനില്‍ ഗവാസ്‌ക്കറിനൊക്കെ മുകളില്‍ പ്രതിഷ്ഠിയ്ക്കപ്പെടുന്നതും അതിനാലാണ്.

പേസ് ബൗളിംഗിനെതിരേ മറ്റൊരു ദേവ്ദത്ത് പടിക്കല്‍ ആകുന്ന രീതിയിലാണ് ശിവം ദൂബെ കളിച്ചിരുന്നത്. സ്ലോ ബൗളിംഗില്‍ ആ കുറവ് നികത്താനായി എങ്കിലും 16 ബോളില്‍ 27 എന്ന ഇന്നിംഗ്‌സ് കഴിഞ്ഞയുടനേ സണ്ണിയുടെ വാക്കുകള്‍ ‘ വാട്ട് ആന്‍ ഇന്നിംഗ്‌സ് ‘ എന്നായിരുന്നു.

ഞാനടക്കമുള്ള ക്രിക്കറ്റ് ആരാധകരുടെ ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ ടോക്‌സിക് ഫാനിസവും പ്രാദേശിക വാദവും അനാവശ്യ പുകഴ്ത്തലും ഇകഴ്ത്തലും വട്ടപ്പേര് വിളിയും വരെ ഉണ്ടാകും. പക്ഷേ ലോക നിലവാരമുള്ള കമന്ററി ബോക്‌സില്‍ സഞ്ജയും ഗവാസ്‌ക്കറും ഒക്കെ കാട്ടിക്കൂട്ടുന്ന വേര്‍തിരിവുകള്‍ അരോചകമാണ് .

എഴുത്ത്: അഭിലാഷ് അബി

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍