എന്നെക്കാൾ അർഹതപെട്ടവൻ ഉള്ളപ്പോൾ എന്തിനായിരുന്നു എനിക്ക് തന്നത്, മത്സരശേഷം സഞ്ജു പറഞ്ഞ വാക്കുകൾക്ക് കൈയടി

ഞായറാഴ്ച ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2024 (IPL 2024) ൻ്റെ നാലാം മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് (RR) KL രാഹുൽ നയിക്കുന്ന ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ നേരിട്ടപ്പോൾ മത്സരത്തിൽ രാജസ്ഥാൻ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മുന്നോട്ട് വെച്ച 194 റൺസിലേക്ക് ബാറ്റ് വീശിയ ലഖ്‌നൗവിന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനെ ആയുള്ളു. 41 ബോളിൽ 64 റൺസെടുത്ത് പുറത്താകാതെ നിന്ന നിക്കോളാസ് പൂരനാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ. നായകൻ കെഎൽ രാഹുൽ 44 ബോളിൽ 58 റൺസെടുത്തു. ഡികോക് 4, ദേവ്ദത്ത് പടിക്കൽ 0, ദീപക് ഹൂഡ 13 ബോളിൽ 26, മാർക്കസ് സ്‌റ്റോയിനിസ് 4 ബോളിൽ 3, ക്രുണാൽ പാണ്ഡ്യ 3* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

രാജസ്ഥാനായി ട്രെന്റ് ബോൾട്ട് 2 വിക്കറ്റ് വീഴ്ത്തി. ബർഗർ, അശ്വിൻ, ചഹൽ, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. റോയൽസിനായി സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറി നേടി. 52 പന്തുകൾ നേരിട്ട് പുറത്താവാതെ 82 റൺസാണ് സഞ്ജു നേടിയത്. ആറ് സിക്സും മൂന്ന് ഫോറും സഹിതമാണിത്.

മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിനിടെ സംസാരിച്ച സഞ്ജു സാംസൺ, മധ്യനിരയിൽ സമയം ചെലവഴിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും ടീമിൽ തനിക്ക് ഇപ്പോൾ ഒരു പുതിയ റോളുണ്ടെന്നും വെളിപ്പെടുത്തി, അദ്ദേഹം പറഞ്ഞു: “മധ്യനിരയിൽ സമയം ചെലവഴിക്കുന്നത് എല്ലായ്പ്പോഴും വളരെ രസകരമാണ്. നിങ്ങൾ ഗെയിം വിജയിക്കുമ്പോൾ കൂടുതൽ സവിശേഷമായിത്തീരുന്നു. ഇത്തവണ എനിക്ക് വ്യത്യസ്തമായ വേഷങ്ങൾ നൽകിയിട്ടുണ്ട്, ഞങ്ങളുടെ കുറച്ച് വ്യത്യസ്തമായ കോമ്പിനേഷനാണ്.

വിജയിക്കാൻ താൻ പിന്തുടരുന്ന ചില ടിപ്പുകൾ കുമാർ സംഗക്കാര തനിക്ക് നൽകിയിട്ടുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു. അദ്ദേഹം വിശദീകരിച്ചു:

“പിന്തുടരാൻ സംഗ എനിക്ക് ചില നിർദ്ദേശങ്ങൾ തന്നിട്ടുണ്ട്. ഞാൻ 10 വർഷമായി ഐപിഎൽ കളിക്കുന്നു – കുറച്ച് അനുഭവം വരണം. എനിക്ക് കൂടുതൽ സമയം ചിലവഴിക്കണമെന്നും സാഹചര്യങ്ങൾ മനസ്സിലാക്കണമെന്നും എനിക്ക് തോന്നുന്നു. അന്താരാഷ്ട്ര ഏകദിനങ്ങൾ കളിക്കുന്നതും എന്നെ സഹായിച്ചു. നിങ്ങളുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കുന്നതിനാണ് ഇത്. ആദ്യ പന്തായാലും അവസാന പന്തായാലും പന്തിനോട് പ്രതികരിക്കുന്ന ഒരു ബാറ്റ്സ്മാനാണ് ഞാൻ.

പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ ശേഷം സഞ്ജു സാംസണും ഹൃദയസ്പർശിയായ പ്രസ്താവന നടത്തി, അവസാന ഓവറിൽ മികച്ച പ്രകടനം കാഴ്ചവച്ച പേസർ സന്ദീപ് ശർമ്മയ്ക്ക് തൻ്റെ ട്രോഫി നൽകണമെന്ന് പറഞ്ഞു. സന്ദീപ് വിശ്വസ്തനായ ബൗളറാണെന്നും സമ്മർദത്തിലാണ് അദ്ദേഹം എപ്പോഴും പന്തെറിയുന്നതെന്നും സഞ്ജു സാംസൺ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“ഞാൻ ഈ ട്രോഫി അദ്ദേഹത്തിന് (സന്ദീപ്) നൽകണം. അവൻ ആ മൂന്ന് ഓവർ എറിഞ്ഞില്ലെങ്കിൽ ഞാൻ POTM ആകുമായിരുന്നില്ല. അവനെ വിളിക്കണം എന്ന് തോന്നി. ഇത് വൈദഗ്ധ്യം മാത്രമല്ല, സമ്മർദ്ദ നിമിഷങ്ങളിലെ സ്വഭാവമാണെന്ന് ആഷ് ഭായ് പറയുന്നത് ഞാൻ കേട്ടു. അവൻ്റെ കണ്ണുകളിൽ, അവൻ്റെ ശരീരഭാഷയിൽ നിങ്ങൾക്ക് അത് കാണാൻ സാധിക്കും.” താരം പറഞ്ഞു.