പാകിസ്ഥാൻ ഇല്ലാതെ ഇന്ത്യയിൽ നടക്കുന്ന ലോക കപ്പ് ആര് കാണും, ഇന്ത്യ ഏഷ്യ കപ്പിന് വന്നില്ലെങ്കിൽ ഞങ്ങൾ അങ്ങോട്ടും വരില്ല; ഭീഷണിയുമായി റമീസ് രാജ

അടുത്ത വർഷം പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുത്തില്ലെങ്കിൽ 2023ലെ ഏകദിന ലോകകപ്പ് തങ്ങളുടെ ടീമും ഇന്ത്യയിൽ കളിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവി റമീസ് രാജ വ്യക്തമാക്കിയിരുന്നു .

2023 ലെ ഏഷ്യാ കപ്പിന്റെ ആതിഥേയരായി പാകിസ്ഥാനെ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, മത്സരം ഒരു നിഷ്പക്ഷ വേദിയിലേക്ക് മാറ്റാൻ തങ്ങൾ ശ്രമിക്കുമെന്ന് ബിസിസിഐ അടുത്തിടെ വെളിപ്പെടുത്തി. ആകസ്മികമായി, ബിസിസിഐ സെക്രട്ടറി ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) പ്രസിഡന്റ് കൂടിയാണ്. ഇന്ത്യയുടെ സ്വാധീനം വെച്ച് അത്തരമൊരു നടപടി തങ്ങൾ സമ്മതിക്കില്ലെന്നും തങ്ങളുടെ രാജ്യത്ത് ഇന്ത്യ വന്നില്ലെങ്കിൽ തങ്ങൾ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കില്ലെന്നും റമീസ് ഭീഷണി മുഴക്കി.

2023 ലോക കപ്പിൽ പിസിബിയുടെ പങ്കാളിത്തം ഇന്ത്യ പാക്കിസ്ഥാനിൽ മുമ്പുള്ള ഏഷ്യാ കപ്പ് ടൂർണമെന്റ് കളിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഉർദു ന്യൂസിനോട് സംസാരിക്കവെ രാജ വ്യക്തമാക്കി. അവന് പറഞ്ഞു:

“അവർ (ഇന്ത്യൻ ടീം) പാകിസ്ഥാനിൽ വന്നാൽ ഞങ്ങൾ ലോകകപ്പിന് പോകും, ​​അവർ വന്നില്ലെങ്കിൽ അവർ ലോകകപ്പ് അവർ നടത്തട്ടെ അതിൽ പാകിസ്ഥാൻ ഉണ്ടാകില്ല. പാകിസ്ഥാൻ ലോകകപ്പിൽ പങ്കെടുക്കുന്നില്ലെങ്കിൽ അതിന്റെ നഷ്ടം ഇന്ത്യക്ക് ആയിരിക്കും, ആരും അത് കാണാൻ ഉണ്ടാകില്ല.

നിരവധി പാക് ക്രിക്കറ്റ് ആരാധകർ രാജയുടെ നിലപാടിനെ പിന്തുണച്ചപ്പോൾ ട്വിറ്ററിൽ ഇന്ത്യൻ ആരാധകർ പിസിബി മേധാവിയെ ട്രോളി. പാക്കിസ്ഥാന് 2023 ലോകകപ്പിൽ കളിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ചിലർ അവകാശപ്പെട്ടു, മറ്റ് ചിലർ അവർ പങ്കെടുത്താലും ഇല്ലെങ്കിലും അത് പ്രശ്നമല്ലെന്ന് പറഞ്ഞു.

“അത്രയും തള്ള് കുറച്ച് കേട്ടാൽ മതി” ” വളരെ സന്തോഷം” ” നിങ്ങൾ കാണില്ല എന്ന് പറഞ്ഞാലും നിങ്ങളുടെ രാജ്യത്ത് ഉള്ളവർ അത് കാണും.” ഉൾപ്പടെ നിരവധി ട്രോളുകൾ വരുന്നുണ്ട്.

ഞങ്ങളുടെ കളിക്കാർ നിങ്ങളുടെ രാജ്യത്ത് വന്നാൽ അവസാനം ഇമ്രാൻ ഖാന്റെ അവസ്ഥ ഞങ്ങളുടെ താരങ്ങൾക്ക് വരുമെന്നും അങ്ങനെ അവരുടെ ജീവൻ വെച്ച് റിസ്ക് എടുക്കാൻ ഇല്ലെന്നും ഒകെ ആരാധകർ പറയുന്നുണ്ട്.