'ആരാണ് റൊണാള്‍ഡോ, എനിക്ക് അദ്ദേഹത്തെ അറിയില്ല'; അല്‍ നാസര്‍ ക്ലബ്ബ് പ്രസിഡന്റ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ആറേബ്യന്‍ ഫുട്ബോള്‍ ക്ലബ്ബ് അല്‍ നാസറില്‍ ചേരുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത സത്യമല്ലെന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ തന്നെ രംഗത്തുവരികയുണ്ടായി. ഇപ്പോഴിതാ ക്രിസ്റ്റ്യാനോയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അല്‍ നാസര്‍ ക്ലബ്ബ് പ്രസിഡന്റ് പറഞ്ഞ കമന്റാണ് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.

ആരാണ് റൊണാള്‍ഡോ, എനിക്ക് അദ്ദേഹത്തെ അറിയില്ല എന്നാണ് അല്‍ നാസര്‍ പ്രസിഡന്റ് അല്‍ മുമ്മാര്‍ പ്രതികരിച്ചത്. അല്‍ നാസറിലേക്ക് ക്രിസ്റ്റ്യാനോയെ എത്തിക്കാന്‍ നീക്കങ്ങള്‍ നടന്നിരുന്നോ എന്ന ചര്‍ച്ചകള്‍ അവസാനിക്കാതെ തുടരുമ്പോഴാണ് പ്രതികരണവുമായി പ്രസിഡന്റ് മുസല്ലി അല്‍ മുമ്മാര്‍ രംഗത്തെത്തിയത്.

ജനുവരിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൈന്‍ ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്ന ഏറ്റവും പുതിയ ക്ലബ്ബായി പരിഗണിക്കപ്പെടുന്നത് നിലവിലെ പോയിന്റ് പോയിന്റ് പട്ടികയില്‍ ഒന്നൊത്തുള്ള ആഴ്‌സണലാണ്. കാല്‍മുട്ടിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് പുറത്തായ ഗബ്രിയേല്‍ ജീസസിന് ഹ്രസ്വകാല പകരക്കാരനായാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ ഗണ്ണേഴ്‌സ് കാണുന്നത്.

ട്രൈബല്‍ ഫുട്‌ബോളിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു വര്‍ഷത്തെ കരാറില്‍ റൊണാള്‍ഡോ സ്വന്തമാക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ക്ലബിന് റൊണാള്‍ഡോയെ പോലെ ഒരു താരത്തിന്റെ കടന്നുവരവ് ഈ സമയം അത്യാവശ്യമാണ്, പ്രത്യേകിച്ച് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളില്‍ ഒരാളുടെ അഭാവത്തില്‍. ഭീമന്‍ തുക ഒന്നും അല്ല ഓഫറില്‍ ഉള്ളതെങ്കിലും റൊണാള്‍ഡോയെ പ്രീതിപ്പെടുത്താന്‍ അത് മതിയാകും എന്നതാണ് ആഴ്സനലിന്റെ കണക്ക് കൂട്ടല്‍.