ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസ്. 27 റൺസിന്റെ മിന്നും ജയമാണ് രാജസ്ഥാൻ നേടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞു. വൈഭവ് സൂര്യവൻഷി പുലർത്തിയ മികവിനെ കുറിച്ച് പ്രതികരിച്ച് സഹ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍.
‘വൈഭവിനൊപ്പം ബാറ്റ് ചെയ്യുന്നത് അതിശയകരമായ ഒരു അനുഭവമാണ്. കാരണം ഞങ്ങൾ രണ്ടുപേരും ഒരേപോലെ ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരുമാണ്. ഞങ്ങൾ ബാറ്റ് ചെയ്യുന്ന രീതിയിൽ, സാഹചര്യങ്ങൾ മനസ്സിലാക്കി പരസ്പരം പോസിറ്റീവായ സന്ദേശങ്ങൾ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്’
Read more
‘ബുംറ ഭായിയെ അവൻ ആദ്യ പന്തിൽ തന്നെ സിക്സർ അടിച്ചപ്പോൾ, നിന്‍റെ സ്വാഭാവിക ഷോട്ടുകൾ അതുപോലെ തന്നെ തുടർന്നും കളിക്കാനാണ് ഞാൻ അവനോട് പറഞ്ഞത്. കാരണം ബുംറ ഭായിയെപ്പോലൊരു ഇതിഹാസതാരത്തിനെതിരെ റൺസ് കണ്ടെത്താൻ കഴിയുന്നത് വലിയ കാര്യമാണ്. അതോടെ മറ്റ് ബൗളർമാരെയും നമുക്ക് അനായാസം നേരിടാൻ കഴിയുമെന്ന് അവനെ ബോധ്യപ്പെടുത്തി. അതുകൊണ്ട് തന്നെ മികച്ച ഷോട്ടുകൾ കളിച്ച് മുന്നേറാൻ അവന് സാധിച്ചത് നല്ല കാര്യമായി’ ജയ്സ്വാള്‍ പറഞ്ഞു.







