ഇന്നത്തെ ഇലവനിൽ കണ്ടത് വലിയ പ്രത്യേകത, വേറെ ഏത് ടീമിനും സാധിക്കും ഇങ്ങനെ ഒക്കെ; ഇതാണ് നമുക്ക് മാത്രം പറ്റുന്ന കാര്യം

പ്രമുഖ താരങ്ങളിൽ പലർക്കും വിശ്രമം നൽകി യുവതാരങ്ങളുമായിട്ട് സിംബാവയെ നേരിടാൻ ഇറങ്ങുന്ന ഇന്ത്യക്ക് സിംബാവെക്ക് എതിരെ ടോസ് കിട്ടിയിരുന്നു. ടോസ് നേടിയ ടീം ബൗളിംഗ് തിരഞ്ഞെടുത്തു. ലോകകപ്പിന് മുമ്പ് യുവതാരങ്ങൾക്ക് തിളങ്ങാൻ പറ്റിയ അവസരമാണ് ഇന്ത്യക്ക് ഈ പരമ്പര.

മറുവശത്ത് സാമ്പത്തികമായിട്ട് വളരെ തകർന്ന് നിൽക്കുന്ന സമയത്ത് ഇന്ത്യയുടെ വരവ് സിംബാവെയുടെ കായിക പ്രതീക്ഷകൾക്ക് പുതിയ ഒരു ശോഭ നൽകിയിട്ടുണ്ട്. മാത്രാമല്ല അടുത്ത വര്ഷം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരം കണക്കിലെടുക്കുമ്പോൾ അതിനിർണായകമാണ് സിംബാവെക്ക് ഈ സീരിസ്.

ഇന്നത്തെ മത്സരത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇന്ത്യയുടെ ആദ്യ 6 സ്ഥാനങ്ങളിൽ ബാറ്റിംഗിന് ഇറങ്ങുന്ന താരങ്ങളും ഓപ്പണറുമാർ അല്ലെങ്കിൽ ഓപ്പണിങ് സ്ലോട്ടിൽ ഇറങ്ങി പരിചയം ഉള്ളവർ ആണെന്നാണ്. വമ്പനടികൾക്കായി ടീം ആശ്രയിക്കുന്ന സഞ്ജു ഓപ്പണറായി ഇറങ്ങിയിട്ടുള്ള ആളാണ് എന്നോർക്കണമ്.

അതായത് ലോകകപ്പിന് മുമ്പ് ഏറ്റവും മികച്ച ഇലവനെ കണ്ടെത്താൻ ഓപ്പണർ വരെ ഫിനിഷറാകുന്നു. ഇന്ത്യയുടെ അസാധ്യ സ്‌ക്വാഡ് ഡെപ്തിനെ ഇത് സൂചിപ്പിക്കുന്നു.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, കെ എൽ രാഹുൽ (സി), ദീപക് ഹൂഡ, സഞ്ജു സാംസൺ (ഡബ്ല്യു), അക്സർ പട്ടേൽ, ദീപക് ചാഹർ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്