ഇന്ത്യൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് സഞ്ജു സാംസന്റെ തിരിച്ച് വരവിനായി. ന്യുസിലാൻഡിനെതിരെ നടക്കുന്ന ടി-20 പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിലും താരം ഫ്ലോപ്പായിരുന്നു. നാളെ നടക്കാൻ പോകുന്ന മത്സരത്തിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.
മത്സരത്തിൽ ഗോൾഡൻ ഡക്കായ സഞ്ജു സാംസൺ വീണ്ടും നാണംകെട്ട റെക്കോർഡ് ആണ് സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ പൂജ്യത്തിനു പുറത്താകുന്ന രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് സഞ്ജു. ആദ്യം നിൽക്കുന്നത് ഇന്ത്യൻ താരം രോഹിത് ശർമയാണ്.
ഏഴാം തവണയാണ് സഞ്ജു പൂജ്യത്തിന് മടങ്ങുന്നത്. 47 ഇന്നിംഗ്സില്‍ നിന്നാണിത്. ഇക്കാര്യത്തില്‍ വിരാട് കോഹ്ലിക്കൊപ്പമാണ് സഞ്ജു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കോഹ്ലിയും ഏഴ് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. വിരാട് ഇന്ത്യക്ക് വേണ്ടി 117 ടി20 ഇന്നിംഗുകളാണ് കളിച്ചത്. ഇത്രയും ഇന്നിംഗ്സില്‍ ഏഴ് തവണ മാത്രമാണ് സംപൂജ്യനായത്.
Read more
ടി20 മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് ആറ് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 96 ഇന്നിംഗ്സുകളില്‍ നിന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആറ് തവണ സംപൂജ്യനായി മടങ്ങിയത്.







