കഴിഞ്ഞ വർഷം നടന്ന ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനെ നാണംകെട്ട തോൽവി സമ്മാനിച്ചാണ് ഇന്ത്യ പറഞ്ഞയച്ചത്. മാസങ്ങൾക്ക് ശേഷം ഇപ്പോഴിതാ ഇരു ടീമുകളും ടി-20 ലോകകപ്പിൽ ഏറ്റുമുട്ടുകയാണ്. പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ വെച്ചാണ് നടക്കുക. ഇപ്പോഴിതാ കിരീടം നേടണമെങ്കിൽ ഇന്ത്യൻ ടീമിനെപ്പോലെ മികച്ച രീതിയിൽ കളിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ.
2025 ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് കിരീടത്തിൽ മുത്തമിടാനായത് മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ടെന്ന് ആഘ പറഞ്ഞു. അതുപോലെ മികച്ച പ്രകടനം പുറത്തെടുത്താൽ പാകിസ്ഥാനും ചാമ്പ്യൻ പട്ടം ചൂടാമെന്നും അദ്ദേഹം വ്യക്തമാക്കി.
Read more
ടി-20 ലോകകപ്പിനായുള്ള പാകിസ്ഥാൻ ടീം: സൽമാൻ അലി ആഘ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്സാദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സയിം അയ്യൂബ്, ഷഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഉസ്മാൻ താരിഖ്.







