ഇവന്മാർക്ക് എന്താ പ്രത്യേകത, ക്രീസ് വിട്ടിറങ്ങുന്ന ബാറ്റ്സ്മാന് ഈ ശിക്ഷ വിധിക്കണം; ബെൻ സ്റ്റോക്സിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ; താരം പറയുന്നത് ഇങ്ങനെ

ചെന്നൈ, രാജസ്ഥാൻ ടീമുകൾ നാളെ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ഏറ്റുമുട്ടാൻ ഇരിക്കെ ക്രീസ് വിട്ട് അന്യായ നേട്ടം നേടാൻ ശ്രമിക്കുന്ന ബാറ്റ്സ്മാന് ശിക്ഷ നല്കാൻ വെറൈറ്റി ഐഡിയ പങ്കുവെച്ച് ചെന്നൈയുടെ സൂപ്പർതാരം ബെൻ സ്റ്റോക്സ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ക്രീസ് വിട്ട ബാറ്റ്സ്മാനെ “മങ്കാദിംഗ്” എന്ന രീതിയിലൂടെയാണ് പുറത്താക്കിയിരുന്നത്. ഇതിനെതിരെ ഒരുപാട് ആളുകൾ പ്രതികരിക്കുമ്പോൾ ഐസിസി ഒടുവിൽ ഇത് നിയമപരമായി “റണ്ണൗട്ട്” എന്ന രീതിയിൽ പ്രഖ്യാപനം നടത്തി.ഇന്നലെ നടന്ന മത്സരത്തിന്റെ അവസാന പന്തിൽ രവി ബിഷ്‌ണോയിയെ ഇത്തരത്തിൽ പുറത്താക്കാൻ കിട്ടിയ അവസരം ഹർഷൽ പട്ടേൽ നഷ്ടപെടുത്തിയിരുന്നു. അദ്ദേഹത്തെ പുറത്താക്കാൻ സാധിച്ചെങ്കിലും മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുമായിരുന്നു.

കൂടുതൽ ആളുകളും ഹർഷൽ പട്ടേലിനെ അദ്ദേഹം മങ്കാദിംഗ് നടത്താൻ ഇരുന്ന പ്രവൃത്തിക്ക് എതിരെ പറയുമ്പോഴാണ് ബെൻ സ്റ്റോക്സ് പ്രതികരണവുമായി എത്തിയത്. പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷൽ ഭോഗ്ലെയുമായി ട്വിറ്ററിൽ നടത്തിയ ചർച്ചക്ക് ഒടുവിലാണ് അഭിപ്രായം പറഞ്ഞത്.

ഹർഷ പറഞ്ഞത് ഇങ്ങനെ- ബിഷ്‌ണോയ് നേരത്തെ ക്രീസ് വിട്ടിരുന്നു. നിങ്ങൾ നോൺ-സ്ട്രൈക്കറെ റണ്ണൗട്ട് ചെയ്യരുതെന്ന് പറയുന്ന ഏതെങ്കിലും വിഡ്ഢികളുണ്ടോ? ഈ ട്വീറ്റിന് ഒരുപാട് ആളുകൾ പ്രതികരണവുമായി എത്തി, അപ്പോഴാണ് ബെൻ സ്റ്റോക്സ് എത്തിയത്. അദ്ദേഹം പറയുന്നത് ഇങ്ങനെ- എന്റെ ചിന്ത പങ്കുവെയ്ക്കട്ടെ ഹർഷ? അമ്പയർമാർക്ക് തീരുമാനിക്കാം. ഇത്തരത്തിൽ ഏതെങ്കിലും ഒരു ബാറ്റ്സ്മാൻ അന്യായമായി ക്രീസ് വിട്ടാൽ ആ ടീമിന് പിഴയായി 6 റൺസ് ചുമത്തുക. ബാറ്റ്‌സ്മാന്മാർ എടുക്കുന്ന നേട്ടം അതോടെ കുറയും.”

ഏന്തയാലും ബെൻ പറഞ്ഞ അഭിപ്രായത്തെ ആരാധകർ സ്വീകരിച്ചു. ബാറ്റ്‌സ്മാന്മാർ അങ്ങനെ അനാവശ്യ നേട്ടം ഉണ്ടാക്കണ്ട എന്ന അഭിപ്രായമാണ് ആളുകളും പറയുന്നത്.