എന്തൊക്കെ ഉണ്ടെങ്കിൽ എന്താ ഓർക്കുന്നത് നേടിയ കുറെ പൂജ്യങ്ങളുടെയും വിവാദങ്ങളുടെയും പേരിൽ, അയാളുടെ കരിയർ ഇങ്ങനെ തീരില്ലായിരുന്നു

രാഹുല്‍ ജേക്കബ്

ഇന്ത്യന്‍ ക്രിക്കറ്റിലെ unsung heros നെ കുറിച്ചു ചോദിച്ചാല്‍ പലര്‍ക്കും മറുപടി വരുന്നത് ഗംഭീര്‍ എന്നോ ദ്രാവിഡ് എന്നോ ഒക്കെ ആകും. പക്ഷേ അവരൊക്കെ ഇക്കാലഘട്ടത്തില്‍ പോലും അവരുടെ നേട്ടങ്ങള്‍ കൊണ്ടു ഓര്‍മയില്‍ നില്‍ക്കുന്നവര്‍ ആണ്. എന്നാല്‍ പൂര്‍ണമായും മറന്നു പോയ ചിലര്‍ വേറെ ഉണ്ട് അതില്‍ ഒന്നാണ് അജിത് അഗര്‍ക്കാര്‍.

അദ്ദേഹത്തിന്റെ ചില റെക്കോഡുകള്‍ ശ്രദ്ധിച്ചാല്‍:

ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ 50 റണ്‍സ്.

ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ 50 വിക്കറ്റുകള്‍ എന്ന ഡെന്നിസ് ലില്ലിയുടെ റെക്കോര്‍ഡ് തകര്‍ത്തു.

ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് വീഴ്ത്തിയ ഷോണ്‍ പൊള്ളോക്കിന്റെ റെക്കോര്‍ഡ് തകര്‍ത്തു.

ഇതൊക്കെ ഉണ്ടെങ്കിലും അയാള്‍ ഓര്‍ക്കപ്പെടുന്നത് പൂജ്യനായി മടങ്ങിയ ഇന്നിംഗ്‌സുകളുടെ പേരിലും ചില വിവാദ അഭിപ്രായപ്രകടങ്ങളുടെ പേരിലും ഒക്കെ മാത്രമാണ്. Yes he is a real unsung hero.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്