എനിക്ക് നഷ്ടമായത് ചരിത്രം ആകേണ്ടിയിരുന്ന സെഞ്ചുറിയാണ്, അതിന്റെ സങ്കടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു: വൈഭവ് സൂര്യവൻഷി

ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ 42 റൺസിന്‌ തകർത്ത് രണ്ടാം ക്വാളിഫയറിലേക്ക് പ്രവേശിച്ച് രാജസ്ഥാൻ റോയൽസ്. ഇന്ത്യൻ വണ്ടർ കിഡ് എന്ന് വിളിപ്പേരുള്ള വൈഭവ് സൂര്യവൻഷിയുടെ മികവിലാണ് രാജസ്ഥാന് വിജയിക്കാൻ സാധിച്ചത്. ആദ്യം ബാറ്റ് ചെയ്യാനായി കളത്തിലെത്തിയ രാജസ്ഥാന്‍ റോയൽസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 243 റൺസ് നേടി. 29 പന്തില്‍ 97 റണ്‍സെടുത്ത വൈഭവനു രാജസ്ഥാന്റെ ടോപ് സ്‌കോറർ.൪

രാജസ്ഥാൻ ബാറ്റിംഗ് നിരയിൽ ധ്രുവ് ജുറല്‍ 21 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ യശസ്വി ജയ്സ്വാള്‍ 29 പന്തില്‍ 29 റൺസും ക്യാപ്റ്റൻ റിയാന്‍ പരാഗ് 12 പന്തില്‍ 26 റൺസും നേടി. മറുപടി ബാറ്റിങ്ങിനായി കളത്തിലെത്തിയ ഹൈദരാബാദിന് തുടക്കത്തിലേ പിഴച്ചു. ഓപണർ അഭിഷേക് ശർമ നേരിട്ട രണ്ടാം പന്തിൽ തന്നെ ബെഞ്ചിലേക്ക് മടങ്ങി. നിതീഷ് റെഡ്ഢിക്ക് മാത്രമാണ് എസ്ആർഎച്ച് ബാറ്റിംഗ് നിരയിൽ അൽപ്പമെങ്കിലും തിളങ്ങാനായത്. 20 പന്തിൽ 38 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. നായകൻ പാറ്റ് കമ്മിൻസ് രണ്ട് പന്തിൽ നിന്ന് ഒരു റൺസ് മാത്രം നേടി മടങ്ങിയതും ടീമിന് തിരിച്ചടിയായി. മത്സരശേഷം വൈഭവ് സംസാരിച്ചു.

Read more

” അങ്ങനെ സംഭവിച്ചത് കണ്ട് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. 97 റൺസിൽ പുറത്തായി ഞാൻ തിരികെ നടന്നപ്പോൾ ഒരു നിമിഷം എന്റെ ഹൃദ്യം സ്തബ്ധമായി. 3 റൺസിന്‌ ചരിത്രമാകേണ്ടിയിരുന്ന സെഞ്ചുറി എനിക്ക് നഷ്ടമായി. മനസ്സിൽ വല്ലാതെ വിഷമം തോന്നി. അപ്പോൾ ഞാൻ നോക്കിയപ്പോൾ എന്റെ ടീംമേറ്റ്സും പരിശീലകരും മുഴുവൻ ആരാധകരും എനിക്ക് സ്റ്റാന്റിംഗ് ഒവേഷൻ തരുന്നു, എന്റെ സങ്കടം മാറി. ആ സമയത്ത് എന്റെ കണ്ണുകളിൽ നിന്ന് നന്ദിയുടെ ആനന്ദക്കണ്ണീര് വന്നു” വൈഭവ് പറഞ്ഞു.