മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഇ ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് പോലീസ് എഫ്‌ഐആർ.
വധശ്രമം, ഗുരുതര ലഹളയുണ്ടാക്കല്‍, രണ്ട് സംഘങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍, അനധികൃതമായി തടഞ്ഞുവെയ്ക്കല്‍, പരസ്യമായി അസഭ്യം പറയല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുസേവകനെ ആക്രമിക്കല്‍, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ഗുരുതരമായ പതിനൊന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Read more
മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ‘ഇവന്മാരെ കൊല്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് ആക്രമിച്ചു. വടി, കല്ല്, ഇഷ്ടിക എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് പുറമേ പൊലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം ഉണ്ടായി. മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. സംഭവത്തില്‍ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍ എന്നിവരാണ് അറസ്റ്റിലായത്.







