ഇന്ത്യ എന്താ അന്യഗ്രഹജീവികളാണോ? ബാക്കി രാജ്യങ്ങൾക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഇന്ത്യക്ക് ഉള്ളത്; ഇന്ത്യയെ ട്രോളി പാകിസ്ഥാൻ താരം ജുനൈദ് ഖാൻ

പാകിസ്ഥാൻ പര്യടനം സംബന്ധിച്ച ഇന്ത്യയുടെ സുരക്ഷാ ആശങ്കകളെ ചോദ്യം ചെയ്ത പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ജുനൈദ് ഖാൻ, മറ്റ് രാജ്യങ്ങൾക്ക് പാകിസ്ഥാനിൽ കളിക്കുന്നതിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇന്ത്യക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും പറഞ്ഞു.

സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2009 മുതൽ ഇന്ത്യ പാക്കിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. എന്നിരുന്നാലും, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ മറ്റ് രാജ്യങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പാകിസ്ഥാൻ പര്യടനം നടത്തി.

പാകിസ്ഥാൻ പര്യടനം നടത്താൻ ഇന്ത്യ തയ്യാറാകാത്തതിൽ നിരാശയുണ്ടെന്ന് 2019 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാന് വേണ്ടി കളിച്ച ജുനൈദ് ഖാൻ പറഞ്ഞു. “പാകിസ്ഥാനിലെ സ്ഥിതി മികച്ചതാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് എന്നിങ്ങനെ മറ്റ് ടീമുകൾ വരുന്നുണ്ടെങ്കിൽ അവർക്ക് സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ, പിന്നെ ഇന്ത്യക്ക് എന്തിനാണ് പ്രശ്‌നം? എന്താണ് ഇതിന് കുഴപ്പം ? ഇന്ത്യ എന്താ അന്യഗ്രഹജീവികളാണോ? ജുനൈദിനെ ഉദ്ധരിച്ച് ക്രിക്കറ്റ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ തീരുമാനം പുനഃപരിശോധിക്കുമെന്നും വീണ്ടും പാകിസ്ഥാൻ പര്യടനം ആരംഭിക്കുമെന്നും ഖാൻ പറഞ്ഞു.”ഇന്ത്യ പാകിസ്താനിലെത്തി പഴയതുപോലെ പരമ്പരകൾ കളിച്ച് തുടങ്ങണം,” ഖാൻ പറഞ്ഞു, “ഇത് ഗെയിമിന് നല്ലതാണ്, ഇത് പാകിസ്ഥാനിലെ ജനങ്ങൾക്ക് നല്ലതാണ്.” താരം പറഞ്ഞ് അവസാനിപ്പിച്ചു.

പാക്കിസ്ഥാനിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട് ഐസിസി പ്രവർത്തിക്കുന്നു. രാജ്യാന്തര ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ സുരക്ഷിതം ആണെന്ന് വിശ്വസിക്കാൻ ആവശ്യമായതൊക്കെ അവർ ചെയ്യുന്നു. എന്നിരുന്നാലും, പാകിസ്ഥാൻ പര്യടനം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആത്യന്തികമായി വ്യക്തിഗത ബോർഡുകളാണ്.