ഷമി ഇല്ലാതെ എന്ത് ടീം, ബാറ്റിംഗ് ഡെപ്ത്ത് കൂട്ടിയപ്പോൾ ബോളിങ് നിര മോശമായി; ടീം സെലെക്ഷനിൽ അതൃപ്തി രേഖപ്പെടുത്തി സഞ്ജയ് മഞ്ജരേക്കർ

ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. കെ.എൽ രാഹുലിന്റെ അഭാവത്തിൽ ഇഷാൻ കിഷനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. പരിക്കിന് ശേഷം മടങ്ങിയിലെത്തുന്ന ശ്രേയസ് അയ്യരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുഹമ്മദ് ഷമിയെ ടീമിലുൾപ്പെടുത്തിയിട്ടില്ല. കുൽദീപ് യാദവാണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർ.

സഞ്ജയ് മഞ്ജരേക്കർ എന്തായാലും ടീം സെലെക്ഷനിൽ അസ്വസ്ഥതനാണ്. മൊഹമ്മദ് ഷാമിയെ ഒഴിവാക്കിയതിലാണ് അദ്ദേഹം തന്റെ ബുദ്ധിമുട്ട് പ്രകടിപ്പിച്ചത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:

” മുഹമ്മദ് ഷമി പാകിസ്ഥാൻ നിരയിൽ നാശം വിതക്കുമായിരുന്നു. അവൻ താക്കൂറിനെക്കാൾ മികച്ചവനാണ്. നിങ്ങൾ ബാറ്റിംഗ് ഡെപ്തിനെക്കുറിച്ച് സംസാരിക്കുന്നു, ബോളിങ്ങും ആവശ്യമാണ് നിങ്ങൾക്ക് .” മുൻ താരം പറഞ്ഞു.

ടീം ലിസ്റ്റിൽ ഷമി ഇല്ലാത്തതിൽ ആരാധകർക്കും ബുദ്ധിമുട്ട് ഉണ്ട്. സൂപ്പർ താരങ്ങൾ അടങ്ങിയ പാക് നിരക്ക് ഭീക്ഷണി സൃഷ്ടിക്കാൻ കഴിവുള്ള താരമായിരുന്നു ഷമി.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ (ഡബ്ല്യു), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.