സിലക്ഷൻ കമ്മിറ്റി എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, ഷമി ഇനി 400 വിക്കറ്റുകൾ നേടിയാലും അദ്ദേഹത്തെ അവർ എടുക്കില്ല: ഇർഫാൻ പത്താൻ

ന്യുസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ തിരികെ കളികളത്തിലെത്തും. സ്‌ക്വാഡ് ലിസ്റ്റിൽ ആരാധകർ കാത്തിരുന്ന പേരാണ് പേസ് ബോളർ മുഹമ്മദ് ഷമിയുടേത്. എന്നാൽ താരത്തിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ മുഹമ്മദ് ഷമിയെ ഏകദിന ടീമിൽ ഉൾപ്പെടുത്താത്തതിൽ രൂക്ഷവിമർശനവുമായി മുൻ താരം ഇർഫാൻ പത്താൻ സംസാരിച്ചിരിക്കുകയാണ്.

‘ഇന്നലെ വന്ന് കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച് തിരികെ പോയ ഒരാളല്ല ഷമി. 450-500 അന്താരാഷ്ട്ര വിക്കറ്റുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അത് വളരെ വലിയ സംഖ്യയാണ്. 400-ൽ അധികം വിക്കറ്റുകൾ നേടിയ ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെടുകയും ഫിറ്റ്നസ് സംബന്ധിച്ച് ചോദ്യങ്ങളുയരുകയും ചെയ്യുന്നത് എല്ലാവർക്കും സംഭവിക്കുന്നതാണ്. ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം നമ്മൾ സ്വയം തെളിയിച്ചുകൊണ്ടിരിക്കണം’, പത്താൻ ചൂണ്ടിക്കാട്ടി.

Read more

ന്യൂസിലൻഡിനെതിരെയുള്ള ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ്), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്‌ഡി, അർഷ്ദീപ്സിങ്, യശ്വസി ജയ്സ്വാൾ.